പ്രധാനമന്ത്രിയുടെ രാജി ഇറാഖ് പാർലമെന്റ് സ്വീകരിച്ചു
- Web desk
- Dec 2, 2019 - 07:45
- Updated: Dec 2, 2019 - 08:18
ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൾ മഹ്ദിയുടെ രാജിക്കത്ത് പാർലമെന്റ് സ്വീകരിച്ചു. സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി രാജിവെച്ചത്. പ്രസിഡൻറ് ബർഹാം സാലിഹിന് പ്രധാനമന്ത്രിയുടെ ചുമതലകൾ നൽകുമെന്ന് സ്പീക്കർ മുഹമ്മദ് അൽ ഹൽബൂസി അറിയിച്ചു. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുവാൻ രാഷ്ട്രീയഴപാർട്ടികളോട് പ്രസിഡണ്ട് ഉടൻ ആഹ്വാനം ചെയ്തേക്കും. അതേ സമയം ഇറാഖിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ
കൊല്ലപ്പെട്ടവരുടെ എണ്ണം 420 ആയി. എന്നാൽ സമരം കൂടുതൽ ശക്തമാക്കാനാണ് പ്രക്ഷോഭകരുടെ തീരുമാനം. അതേസമയം സർക്കാരിനെ പിന്തുണച്ചിരുന്ന ശിയാ നേതാവ് ആയത്തുല്ല അലി സിസ്താനി സൈനിക വെടിവെപ്പിനെ തുടർന്ന് തന്റെ പിന്തുണ പിൻവലിക്കുകയും ഭരണ മാറ്റം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment