ബാഫഖി തങ്ങള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ആത്മ വിശ്വാസം പകര്‍ന്ന നേതാവ്: ഹൈദരലി തങ്ങള്‍

പ്രതിസന്ധി ഘട്ടത്തില്‍ ഏത് ഭവിഷ്യത്തും നേരിടാന്‍  തയ്യാറായി  മുസ്‌ലിം ലീഗിന്റെ മുന്‍നിരയില്‍ ഉറച്ച് നിന്ന് അണികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് നല്‍കിയ നേതാവായിരുന്നു സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

ഇന്ത്യാവിഭജനത്തിന് ശേഷമുണ്ടായ പോലീസ് നടപടികളെ ഭയന്ന് പ്രമുഖ നേതാക്കളെല്ലാം മുസ്‌ലിം ലീഗിനെ കൈയ്യൊഴിഞ്ഞപ്പോഴാണ് ബാഫഖി തങ്ങള്‍ പാര്‍ട്ടിയെ സംരക്ഷിക്കുന്ന ശക്തമായ നിലപാടുമായി മുന്നോട്ട് പോയതെന്നും തങ്ങള്‍ പറഞ്ഞു.മുസ്‌ലിം ലീഗ് സംസ്ഥാന കമ്മററി കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
നിര്‍ധരനായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ച ബാഫഖി തങ്ങള്‍ പുതിയൊരു മാതൃക കാണിച്ചതു മുതല്‍ ബാഫഖി തങ്ങളുടെ സേവനങ്ങളെ ഹൈദരലി തങ്ങള്‍ അനുസ്മരിച്ചു. നിരവധി നേതാക്കളും സാധാരണക്കാരും പരിപാടിയില്‍ പങ്കെടുത്തു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter