കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ അവസാന ലേഖനം ഹാദിയ വിധിയെ കുറിച്ച്
- Web desk
- Sep 7, 2017 - 15:52
- Updated: Sep 7, 2017 - 15:52
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശക ആയിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടതിന് മുമ്പെഴുതിയ ലേഖനം ഇസ് ലാം സ്വീകരിച്ച ഹാദിയ കേസിനെ കുറിച്ച്. ലങ്കേഷ് പത്രികയില്‍ ആണ് ഹാദിയ കേസിനെ കുറിച്ച് ഗൗരിയെഴുതിയ ലേഖനമുള്ളത്. കേസ് പരിഗണിച്ച് സുപ്രീം കോടതിക്ക് തെറ്റ് പറ്റിയെന്നും ഹൈന്ദവ തീവ്രവാദികളുടെ പ്രചരണമായ ലവ് ജിഹാദ് എന്ന ആശയത്തെ ശരിവെക്കുന്ന രീതിയിലുമാണ് വിധിയെന്നുമാണ് ലേഖനത്തിലുള്ളത്.
സ്ത്രീയുടെ സ്വാതന്ത്യത്തെ ചോദ്യം ചെയ്യുന്നതാണ് കോടതി വിധിയെന്ന് ലേഖനത്തിലുണ്ട്. കൊലപാതകത്തിനു ശേഷം ലങ്കേഷ് പത്രിക ് ഓണ്‍ലൈനിലാണ് പുറത്തിറങ്ങിയത്. 16 പേജുകളിലായാണ് പതിപ്പ് പുറത്തിറങ്ങിയത്.
അതേ സമയം തന്നെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് കരുതപ്പെടുന്ന മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ നടത്തി എന്ന് പറയപ്പെടുന്ന അഴിമതിയെ കുറിച്ചുള്ള വിശദമായ കവര്‍ സ്‌റ്റോറിയാണ് ഇക്കുറി ഉള്ളത്. ഈ കവര്‍ സ്‌റ്റോറിയടക്കം ഇന്ന് പുറത്തിറങ്ങേണ്ട എഡിഷന്റെ മുഴുവന്‍ പണിയും പൂര്‍ത്തീകരിച്ച് വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം നടന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment