ആള്‍ക്കൂട്ടാക്രമണം തടയണമെന്നാവശ്യപ്പെട്ട് മാലഗോവില്‍ മുസ്‌ലിം ജനലക്ഷങ്ങളുടെ റാലിയും പ്രതിഷേധവും

ആള്‍ക്കൂട്ടാക്രമണം തടയണമെന്നാവശ്യപ്പെട്ട് മാലഗോവില്‍ മുസ്‌ലിംജനലക്ഷങ്ങളുടെ റാലിയും പ്രതിഷേധവും. 

ഒരു ലക്ഷത്തോളം മുസ്‌ലിംകള്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു.ഇംഇയ്യത്തുല്‍ ഉലമയും മറ്റു അംബര്‍ല എന്‍.ജി.ഒകളുമായിരുന്നു യായിരുന്നു പരിപാടിയുടെ സംഘാടകര്‍.

ജാര്‍ഖണ്ഡിലെ തബ്‌രീസ് അന്‍സാരി ആള്‍ക്കൂട്ടക്കൊലയുടെ ഇരയാണ്, ഇനിയൊരു ആള്‍ക്കൂട്ടക്കൊല നടക്കരുത്,സംഘാടകര്‍ ആവശ്യപ്പെട്ടു. സമാധാനപരമായ പ്രതിഷേധമാണ് നാം നടത്തിയിട്ടുള്ളത്, പ്രതികാരം നമ്മുടെ ഭാഗമല്ല അക്രമത്തില്‍ നമുക്ക് വിശ്വാസമില്ല, ഭരണത്തിലും നിയമത്തിലുമാണ്  നമുക്ക് വിശ്വാസം. പ്രതിഷേധത്തില്‍ പങ്കെടുത്ത സംഘാടകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സഹായമില്ലാതെ ജയ്ശ്രീരാം വിളിപ്പിച്ചാണ് ഇരകള്‍ മരണമടയുന്നത്, മരിക്കുമ്പോള്‍ ജയ്ശ്രീരാമല്ല ശഹാദത്താണ് മൊഴിയേണ്ടതെന്നും ജംഇയ്യത്തുല്‍ ഉലമ പണ്ഡിതര്‍ പ്രതികരിച്ചു.
ആള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് സെക്രട്ടറി മൗലാന ഉമരിന്‍ മഹ്ഫൂസ് റഹ്മാനി പരിപാടിയില്‍ പ്രസംഗിച്ചു. 
ഈ ആള്‍ക്കൂട്ട വധംനമ്മുടെ ഹൃദയങ്ങളെയാണ് തകര്‍ക്കുന്നത്,അത് നമുക്ക് സഹിക്കാന്‍ പറ്റാത്തതാണ്, മറ്റുസമുദായമാണെങ്കില്‍ ഇപ്പോള്‍ തന്നെ പ്രതികരിച്ചേനെ, മഹ്ഫൂസ് റഹ്മാനി പറഞ്ഞു.
മാലഗോണ്‍ മുഫ്തി മുഹമ്മദ് ഇസ് മായില്‍ ഖാസിമിയും പ്രതിഷേധ സംഗമത്തില്‍ സംസാരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter