മുസ്‌ലിം മുക്ത ഭാരതമാണ് ബി.ജെ.പി ലക്ഷീകരിക്കുന്നത്:  ഉവൈസി

മുസ്‌ലിം മുക്തഭാരതമാണ് ബി.ജെ.പി ലക്ഷീകരിക്കുന്നതെന്ന് ആള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവും എം.പിയുമായ അസദുദ്ധീന്‍ ഉവൈസി ആരോപിച്ചു.

തെലുങ്കാന തെരെഞ്ഞെടുപ്പിന് മുന്നോടിയായി  നടന്ന പൊതുപരിപാടിയിലാണ് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡണ്ട് കൂടിയായ ഉവൈസി ഇക്കാര്യം വ്യക്തമാക്കിയത്.
 ഭാരതീയ ജനതാ പാര്‍ട്ടി പ്രസിഡണ്ട്  അമിത് ഷാ ഹൈദരാബാദില്‍ നിന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനെ തുടച്ചു നീക്കണമെന്ന്  നേരത്തെ പ്രസ്താവിച്ചിരുന്നു.  
ഇതിന് മറുപടിയെന്നോണമാണ് ഉവൈസിയുടെ പ്രതികരണം. മജ്‌ലിസ് മുക്തമല്ല ബിജെപിയുടെ ലക്ഷ്യമല്ലെന്നും മുസ്‌ലിം മുക്ത ഭാരതമാണെന്നും ഉവൈസി വിശദീകരിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter