ഉര്‍ദുഗാന്‍ ചര്‍ച്ചയാകുന്നതിന്റെ ചരിത്രവും രാഷ്ട്രീയവും

തുര്‍ക്കിയുടെ പ്രസിഡന്റ് ഉര്‍ദുഗാന്റെ ഇന്ത്യാ സന്ദര്‍ശനത്തോടെ തുര്‍ക്കിയെക്കുറിച്ചും ഉര്‍ദുഗാനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചിരിക്കയാണ്.  വളരെ ധൗര്‍ഭാഗ്യരാക്കാമെന്നു പറയട്ടെ ഈ ചര്‍ച്ചകളുടെ  ബഹുഭൂരിഭാഗവും യാഥാര്‍ഥ്യങ്ങളോട് നീതി പുലര്‍ത്താത്തവയാണ്. ഉര്‍ദുഗാനെ സ്വേച്ഛാധിപധിയായി ചിത്രീകരിക്കുന്ന വാര്‍ത്തകളും വിരളമല്ല. ഈയൊരു സാഹചര്യത്തില്‍ ഉര്‍ദുഗാനെ കുറിച്ചും തുര്‍ക്കിയുടെ  ചരിത്രത്രത്തെക്കുറിച്ചും അല്പം കണ്ണോടിക്കല്‍ വളരെ ഉപകാരപ്രദമായിരിക്കും. 

ഉര്‍ദുഗാനെതിരെയുള്ള വിമര്‍ശനങ്ങളില്‍ ഭൂരിഭാഗവും നിക്ഷിപ്തതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ മാധ്യമങ്ങളുടെ സൃഷ്ടികളെണെന്നു പറയാം.  ഇതിന്റെ മകുടോദാഹരണം തുര്‍കിയില്‍ ഇക്കഴിഞ്ഞ ജനഹിതപരിശോധനാ സമയത്ത് ഈ മാധ്യമങ്ങള്‍ കൊണ്ട് നടന്ന സമീപങ്ങളില്‍ നിന്ന് സുവ്യക്തമാണ്.  നിലവിലുണ്ടായിരുന്ന സിസ്റ്റത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണരീതിയിലേക്ക് മാറണമോ എന്നുള്ളതായിരിന്നു ജനഹിതപരിശോധന. വോട്ടിംഗ് നടക്കുന്നതിന്റെ മുമ്പ്  തന്നെ, മാറണം എന്ന് ജനങ്ങള്‍ വിധിയെഴുതിയാല്‍ ജനാധിപത്യത്തിന്റെ അന്ത്യം ആണെന്ന് ഈ മാധ്യമങ്ങള്‍ പടച്ചുവിട്ടിരുന്നു.  

ഈ മാധ്യമങ്ങളുടെ ഏറ്റുപിടിക്കലായിരുന്നു ഇന്ത്യയിലെയും കേരളത്തിലെയും ബഹുഭൂരിഭാഗവും വാര്‍ത്താമാധ്യമങ്ങള്‍ ചെയ്തത്. ഇതിന് കാരണം വിദേശ വാര്‍ത്തകള്‍ക് തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ Anadolu agency ക്ക് പകരം മറ്റു ഏജന്‍സികളെ ആശ്രയിക്കുന്നു എന്നതാണ്.  ജനങ്ങള്‍ മാറണം എന്ന് വിധിയെഴുതിയപ്പോള്‍ ഉര്‍ദുഗാന്‍ ഡിക്റ്റാറ്റര്‍ ആയിമാറി എന്നത് വളരെ കഷ്ടം തന്നെയാണ്.  World economic ഫോറങ്ങളിലും UN പോലെയുള്ള അന്താരാഷ്ട്ര വേദികളില്‍ ഫലസ്തീന്‍, മുസ്ലിംങ്ങള്‍ക്കെതിരെയുള്ള ആസൂത്രിത അക്രമങ്ങള്‍ക്കെതിരെയും ശബ്ദിക്കുക എന്നത് പാശ്ചാത്യരാജ്യങ്ങള്‍ക്കിടയില്‍ അദ്ധേഹത്തെ അനഭിമാനിതനാക്കുന്നതിലും ഇങ്ങനെയുള്ള വാര്‍ത്തകള്‍ മെനഞ്ഞുണ്ടാക്കുന്നതിലും പ്രേരകഘടകമാണ്.  

തുര്‍ക്കി ISIS ന്റെ സഹായ രാഷ്ട്രമാണ്  എന്നുള്ള പൊതുബോധവും ഈ മാധ്യമ സൃഷ്ടി ആണ്.  ഒരു പക്ഷേ സിറിയ കഴിഞ്ഞാല്‍ ISIS കാരണം ഏറ്റവും നഷ്ടം സംഭവിച്ച മറ്റൊരു രാഷ്ട്രമായിരിക്കും തുര്‍ക്കി. തുടരെത്തുടരെയുള്ള ISIS ഏറ്റടുത്ത ചാവേര്‍, ബോംബ് സ്‌ഫോടനങ്ങളും കാരണം തുര്‍ക്കിയുടെ മുഖ്യ സാമ്പത്തിക സോത്രസ്സുകളില്‍ ഒന്നായ ടുറിസം കുത്തനെ ഇടിഞ്ഞു.  ISIS ശക്തി പ്രാപിച്ചാല്‍ കിഴക്കന്‍ തുര്‍ക്കി നഷ്ടപ്പെടാനുള്ള സാധ്യത മനസിലാക്കി അവരോട് യുദ്ധം ചെയ്യുന്ന രാഷ്ട്രം കൂടിയാണ് തുര്‍ക്കി. എന്നിട്ടും ഈയൊരു പൊതുബോധം സൃഷ്ടിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. 
Wikipedia എന്ന പൊതുജനങ്ങളുടെ എന്‍സൈക്ലോപീഡിയയില്‍ തുര്‍ക്കി ISIS നെ സഹായിച്ചു എന്ന രീതിയിലുള്ള പരാമര്‍ശം നീക്കാന്‍ തുര്‍ക്കിയിലെ ഇന്റര്‍നെറ്റ് നിരീക്ഷകര്‍ കമ്മിറ്റി wikipedia യോട്  പലതവണ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. ആ  ഭാഗം നീക്കാത്തതിനെ തുടര്‍ന്നാണ് വിക്കിപീഡിയ അക്‌സസ്സ് ഇല്ലാതാക്കിയതെങ്കിലും വിക്കിപീഡിയ നിരോധിച്ചു എന്ന വാര്‍ത്ത മാത്രമാണ് മാധ്യമ സ്വാതന്ത്ര്യ വാദികള്‍ക്ക് കാണാനായത്. 

മാധ്യമ സ്വാന്തത്ര്യം എന്നുള്ളത് ഓരോ രാജ്യത്തും വ്യത്യസ്തമാണ്. ഉര്‍ദുഗാന്റെ വരവിനു മുമ്പ് തന്നെ തുര്‍ക്കിയുടെ ഭരണഘടന അനുസരിച്ച് പ്രസിഡന്റിനേയോ പ്രധാനമന്ത്രിയെയോ വിമര്‍ശനം എന്നതിലുപരി പരിഹസിക്കുന്ന കാര്‍ട്ടൂണുകള്‍ പോലെയുള്ള ആശയപ്രകടനങ്ങള്‍ നിരോധിക്കപ്പെട്ടതും ജയില്‍ശിക്ഷ നല്‍കാവുന്ന കുറ്റവുമാണ്.

തുര്‍ക്കി സെക്യുലര്‍  ജനാധിപത്യ രാഷ്ട്രമാണ്.  ഈയൊരു ജനാധിപത്യത്തെ  ബഹുമാനിച്ചുകൊണ്ടുതന്നെയാണ്  ഉര്‍ദുഗാന്റെ  രാഷ്ട്രീയ പ്രവര്‍ത്തനം. ജനങ്ങളുടെ  വോട്ടെടുപ്പിലൂടെ നിശ്ചയിക്കപ്പെട്ട ആദ്യ തുര്‍ക്കി പ്രസിഡണ്ട്  കൂടി ആണ് ഉര്‍ദുഗാന്‍. രണ്ടു തവണ പ്രധാനമന്ത്രി ആയി സേവനമനുഷ്ഠിച്ച ഉര്‍ദുഗാന്‍ പ്രസിഡന്റ് പദവി അലങ്കരിക്കാന്‍ ഈ വോട്ടെടുപ്പിന്റെ ആവശ്യമേ  ഇല്ലായിരുന്നു. എന്നിട്ടും അദ്ദേഹം  തീരുമാനം ജനങ്ങള്‍ക്ക് വിട്ടുകൊടുത്തത് ജനാധിപത്യമല്ലാതെ മറ്റെന്താണ്. ഇനിയും എര്‍ദോഗാന്‍ dictator ആണ് എന്ന് ആര്‍ത്തു വിളിക്കുന്നവരോട് പരിതാപമേയുളളൂ.

തുര്‍ക്കിയുടെ ചരിത്രവും പ്രാധ്യാനവും

തുര്‍ക്കിയിലെ എല്ലാ  സംഭവവികാസങ്ങളും വിലയിരുത്തുമ്പോള്‍ മറ്റുളള രാജ്യങ്ങളില്‍ നിന്ന് വിഭിന്നമായി ഇതിന്റെ ചരിത്രം ഉള്‍ക്കൊള്ളാതെ വിലയിരുത്താനാകില്ല.  ഓട്ടോമന്‍ ഭരണത്തിലൂടെ നിലനിന്നിരുന്ന ഇസ്ലാമിക ഖിലാഫത്തിന്റെ തലസ്ഥാനനഗരികളായിരുന്നു ഇന്നത്തെ തുര്‍കിയില്‍ സ്ഥിതി ചെയുന്ന ബുര്‍സയും എദിര്‍നയും ഇസ്താന്‍ബുളും. ഒന്നാം ലോകമഹായുദ്ധത്തോടെ ഖിലാഫത് അവസാനിച്ചത് ഇസ്താന്‍ബുളിലായിരുന്നു. അത് കൊണ്ട് തന്നെ ഇനിയൊരു represenativeness  ( Khilafath) തുടങ്ങാതിരിക്കാന്‍ ബാഹ്യശക്തികളുടെ ഇടപെടലും രാഷ്ട്രീയ അസ്ഥിരതയും തുര്‍ക്കിയെ എപ്പോഴും വേട്ടയാടിക്കൊണ്ടിയിരുന്നിട്ടുണ്ട്.  

95 വര്‍ഷ തുര്‍ക്കി ചരിത്രത്തില്‍ 68 ഭരണകൂടങ്ങള്‍ വന്നു എന്നത് ഇതിന്റെ നേര്‍ചിത്രമാണ്. ഉര്‍ദുഗാന്‍ പ്രധിനിധികരിക്കുന്ന AK പാര്‍ട്ടി അവസാന 15 വര്‍ഷത്തില്‍ 4 പ്രാവശ്യം ഭരണത്തിലൂടെ സ്ഥിരതയാര്‍ന്ന ഭരണം കാഴ്ചവെച്ചു. എന്നതൊഴിച്ചാല്‍ ഓരോ 1 വര്ഷത്തിനടിയിലും ഭരണകൂടങ്ങള്‍ മാറിക്കോണ്ടോയിരിന്നു.  ചാരന്മാരകൊണ്ടും  ഒറ്റുകാരെക്കൊണ്ടും നിറഞ്ഞ ഈ ഭൂമികയില്‍ പുരോഗമന രാഷ്ട്രീയം എന്നും സാഹസികമാണ്.  ബാഹ്യശക്തികളുടെ കേന്ദ്രത്തില്‍ പോയി ഒരു ചാരന്‍ പോയി ഓട്ടോമന്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ പോന്ന ഒരു പ്ലാന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അവരെ തകര്‍ക്കാനുള്ള പ്ലാനല്ല വേണ്ടത്  അവരെ നിയന്ത്രിക്കാനുള്ള പ്ലാന്‍ ആണ് വേണ്ടതെന്നു പറഞ്ഞു തിരിച്ചയക്കപെട്ടു എന്നുള്ളത് തുര്‍ക്കിയുടെ വര്‍ത്തമാനരാഷ്ട്രീയത്തിലും ഏറെ പ്രസക്തിയുണ്ട്.  

95 ശതമാനത്തോളം മുസ്ലിംകള്‍ വസിക്കുന്ന തുര്‍കിയില്‍ 10  വര്‍ഷം മുമ്പ്  വരെ പൊതുയിടങ്ങളിലും വിദ്യാഭ്യാസകേന്ദ്രങ്ങളിലും തല മറക്കല്‍ നിരോധിക്കപ്പെടുകയും ചില കാലഘട്ടങ്ങളില്‍ പള്ളികള്‍ പൂട്ടപ്പെടുകയും ഖുര്‍ആന്‍ സൂക്ഷിക്കലും പാരായണം ചെയ്യലും രാജ്യദ്രോഹമായി കണക്കാക്കെപ്പെടുകയും ചെയ്തിരുന്നു എന്നുളത് ആവിശ്വസനീയമായി തോന്നാം. അന്നൊന്നും ഇല്ലാത്ത മനുഷ്യാവകാശം മുഴക്കാത്തവര്‍ ഇന്ന് മുഴക്കുന്നത് എന്തിനു വേണ്ടിയാണെന്ന് ഇന്നും മനസിലാക്കാനാവുന്നില്ല. വളരെ ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ, ധാരാളം വിശ്വാസ സഹോദരന്മാര്‍ ഇതിനെ ഏറ്റുപിടിക്കുന്നത് തിരശീലകള്‍ക് പിന്നിലെ കഥയറിയാതെ ആട്ടം തുള്ളുകയാണ് എന്നു പറയാതെ വയ്യ.  ഇക്കൂട്ടര്‍ ആശ്രയിക്കുന്ന വാര്‍ത്തകേന്ദ്രങ്ങളുടെ നിലപാടുകളും ചരിത്രവും പരിശോധിച്ചാല്‍ ഈയൊരു കാര്യം വളരെ സ്പഷ്ടമാണ്. 

ഗുലനും ഉര്‍ദുഗാനും തമ്മില്‍

തുര്‍ക്കിയുടെ ഈ ചരിത്രം ഉള്‍ക്കൊണ്ട് വേണം ഗുലനും ഉര്‍ദുഗാനും തമിലുള്ള ബന്ധങ്ങളും പോരുകളും മനസിലാക്കാന്‍.  പരിപൂര്‍ണ്ണ ഇസ്ലാമിസ്റ്റ് ആയിരുന്ന നജ്മുദീന്‍ എര്‍ബകാന്‍ 1997 ല്‍ അധികാരമേല്‍ക്കലോടെ നിര്‍ബന്ധിത വിശ്വാസ അനുഷ്ടാനങ്ങള്‍ക് അനുമതി നല്‍കലോടെ  പലിശ നിര്‍ത്തലാക്കുക,  സ്വര്ണം വിനിമയമാര്‍ഗമായി സ്വീകരിക്കാന്‍ പോന്ന D-8 എന്ന  പേരില്‍ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതടക്കം പുരോഗമന മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിച്ചെങ്കിലും ഒരു വര്‍ഷത്തിന്റെ ആയുസ്സ്  മാത്രമേ അതിന് ഉണ്ടായിരുന്നുള്ളു. ഇസ്ലാമിനോട് മമതയുള്ള മുന്‍കഴിഞ്ഞ നേതാക്കന്മാരെപ്പോലെ അദ്ദേഹവും പട്ടാള അട്ടിമറിയിലൂടെ താഴെയിറക്കപ്പെട്ടു. തുര്‍ക്കിയുടെ ചരിത്രത്തിലെ നാലാമത്തെ പട്ടാള അട്ടിമറി ആയിരുന്നു അത്. തുര്‍ക്കിയുടെ ഭരണവും അതിന്റെ താക്കോല്‍ വക്താക്കളെയും തിരിച്ചറിയാതെ അകാലനടപടികളായിരുന്നു അദ്ദേഹത്തിന്റേത് എന്നു മനസിലാക്കാം. 

എര്‍ബാക്കന്റെ രാഷ്ട്രീയ ശിഷ്യനും അദ്ധേഹത്തിന്റെ കാലത്ത് തന്നെ ഇസ്താന്‍ബുള്‍ മേയര്‍ ആയി സേവനമനുഷ്ഠിച്ചിരുന്ന ഉര്‍ദുഗാന്‍, ദാരിദ്ര്യവും പട്ടിണിയും സാമ്പത്തികത്തകര്‍ച്ചയും കൊണ്ട് പൂരിതമായിരുന്ന 2000-തോട് അടുത്ത വര്‍ഷങ്ങളിലാണ് ദേശീയരാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.  തന്റെ ആദ്യകാലത് രാഷ്ട്രീയ ഇസ്ലാമിസ്റ്റ്  പ്രസംഗം കാരണം ജയിലിലടക്കപ്പെട്ട ഉര്‍ദുഗാനും അബ്ദുല്ലഹ് ഗുലും രണ്ടായിരങ്ങളില്‍ നടത്തിയ അമേരികന്‍ സന്ദര്‍്ശനത്തിനിടയിലാണ് അമേരികയില്‍ സ്ഥിരവാസം നയിക്കുന്ന ഗുലനുമായി ബന്ധങ്ങള്‍ സ്ഥാപിക്കുന്നത്. രാഷ്ട്രീയത്തില്‍ സാഹചര്യങ്ങള്‍ കൃത്യമായി വിലയിരുത്താനുള്ള കഴിവുള്ള ഉര്‍ദുഗാന്‍, ഗവണ്മെന്റിന്റെ സുപ്രധാന സ്ഥാനങ്ങള്‍ കയ്യടക്കിവെച്ചിരിക്കുന്ന ഗുലന്‍ ശിങ്കിടികളാണെന്ന തിരിച്ചറിവ് കാരണം ഗുലനുമായി അടുകാന്‍ തയ്യാറായി.  

ഇസ്താന്‍ബുള്‍ മേയര്‍ ആയിരുന്ന കാലത്ത് ഗുലാനെതിരെ ശബ്ദിച്ച അദ്ദേഹം തന്നെ ഇവരോട് ബന്ധം സ്ഥാപിച്ചത് ഗുലാന്റെ ആളുകളുടെ ഗവണ്‍ന്മന്റിലുള്ള സ്വാധീനമാണെന്ന് വിളിച്ചോതുന്നത്.  2003 ല്‍ ഭരണത്തിലേറിയ ഉര്‍ദുഗാന്‍-ഗുലാന്‍ ബന്ധം പിന്നീടുള്ള വര്‍ഷങ്ങളില്‍ ശക്തിപ്പെട്ടുകൊണ്ടോയിരുന്നു. രണ്ടുപേരും പരസ്പരം വഴിവിട്ടു സഹായിച്ചുകൊണ്ടോയിരുന്നു.  വിദ്യാഭ്യാസ മേഖലയില്‍ തങ്ങളുടേതായ സ്വാധീനം നേടിയെടുത്തിരുന്ന ഗുലാനും കൂട്ടരും ഈ കാലയളവില്‍ ധാരാളം യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിച്ചെടുത്തു.  പൂര്‍ണ ഇസ്ലാമിസ്റ്റ് ആയിരുന്ന ഇര്ബകാനും അദേഹത്തിന്റെ പാര്‍ട്ടിയും ഈ ബന്ധം കാരണം ഉര്‍ദുഗാനുമായി ഇടഞ്ഞുപ്രവര്‍ത്തിച്ചു.  ഇസ്ലാമിന് വേണ്ടി പ്രവര്ത്തിക്കുന്ന ഇതര സംഘടനകളും ഈ കാലത്ത് ഉര്‍ദുഗാന് എതിരെ ആയിരുന്നെങ്കിലും അദ്ദേഹം കൊണ്ട് വന്ന സാമ്പത്തിക സാമൂഹിക പുരോഗതികള്‍ കാരണം വേട്ടെടുപ്പുകളില്‍ അദ്ധേഹത്തെ പിന്തുണച്ചിരുന്നു. 

ഈ ബന്ധം സുദൃഢമായിരുന്ന കാലത്താണ് ഉര്‍ദുഗാന്‍ ജനഹിതത്തിലൂടെ പ്രസിഡന്റ് ആയി വരുന്നത്. മുമ്പ് സംഭവിച്ചതുപോലെ അട്ടിമറികള്‍ക്ക് എപ്പോഴും സാധ്യതയുള്ള ഒരു ഭരണ വ്യവസ്ഥയെ മാറ്റിയെടുക്കുക എന്നുളത് ഉര്‍ദുഗാന്റെ ദീര്ഘ കാല ലക്ഷ്യങ്ങളിലൊന്നായിരുന്നു. തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ നിന്നു വാര്‍ത്തെടുക്കുന്ന advocates, police, ഇതര സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലൂടെ ഗവണ്‍മെന്റ് നിയന്ത്രണം presidential ഭരണത്തിലൂടെ സാധ്യമാവില്ലെന്ന തിരിച്ചറിവ് ഇവര്‍ക്കിടയിലുള്ള  ബന്ധങ്ങള്‍ വഷളാവാന്‍  തുടങ്ങി.  

2013 മുതല്‍ തുടങ്ങിയ ഈ ഉലച്ചില്‍ 2015 ഡിസംബര്‍ 17-25 ദിവസങ്ങളില്‍ നടന്ന സംഭവവികാസങ്ങളിലൂടെ വലിയൊരു ശത്രുതക്ക് നാന്ദികുറിച്ചു.  അഴിമതി നടത്തിയെന്ന് ആരോപിച് പ്രസിഡന്റിന്റെ അഒദ്യോഗിക വസതിയില്‍  പോലീസ് തിരച്ചില്‍ നടത്തി.  അഴിമതി നടന്നിട്ടുണ്ടോ ഇല്ലയോ എന്ന ചര്‍ച്ചക്കുപരി 13 വര്‍ഷം ഒരു രാജ്യത്തെ നിയന്ത്രിച്ച ഒരു വ്യക്തി പ്രസിഡന്റ് ആയിരിക്കെ ഔദ്യോഗിക വസതി പോലീസ് വന്നു തിരച്ചില്‍ നടത്തുക എന്നുളളത് സമകാലീന രാഷ്ട്രീയങ്ങളില്‍ ഉദാഹരണങ്ങളില്ലാത്ത സംഭവങ്ങളില്‍ ഒന്നാണ്. (അബ്ദുള്‍ കലാമിനെപ്പോലെ രാഷ്ട്രീയപ്രവത്തനത്തിലൂടെ ഒന്നും വ്യക്തിപരമായി നേടാത്ത നേതാക്കള്‍ വളരെ  അപൂര്‍വമായിരിക്കും.) 

13  വര്‍ഷം ഭരിച്ചിട്ടും police പ്രസിഡന്റിന്റെ ഓദ്യോഗിക വസതിയില്‍ തിരച്ചില്‍ നടത്തുകയും ഉര്‍ദുഗാനും മകനും സംസാരിച്ച voice വരെ രഹസ്യമായി പിടിച്ചെടുത്തു സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.  ഉര്‍ദുഗാനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കം ചെയ്യാം എന്നു വിചാരിച്ച ഗുലാന്‍ ശിങ്കിടികള്‍ക്ക് ഫലത്തിലേക്ക് എത്താനായില്ല. പാര്‍ടിയില്‍ കൃത്യമായ സ്വാധീനം ഉണ്ടായ ഉര്‍ദുഗാന്‍ രാഷ്ട്രീയ മെയ് വഴക്കത്തിലൂടെ ഇതിനെ മറികടന്നു.  ഈയൊരു സംഭവവികാസത്തിലൂടെ ഉര്‍ദുഗാന്‍ ഗുലാനെതിരോടും കൂട്ടരോടും തുറന്ന  യുദ്ധം പ്രഖ്യാപിച്ചു.  സമാന്തര ഭരണ സംവിധാനം എന്ന പേരില്‍ ഇവര്‍ക്കെതിരെ  നടപടി തുടങ്ങി. ഗുലനും കൂട്ടരും വളര്‍ത്തിയെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിഭാഗവും adcovates ഉം പിന്നീടവര്‍ ജസ്റ്റിസ്മാറായി ഗവണ്‍മെണ്റ്റിനെ നിയന്ത്രിക്കുന്നു.  പോലീസിനുള്ള പ്രവേശനപരീക്ഷകള്‍ ഇവരാണെന്ന് നിയന്ത്രിച്ചിരുന്നത് എന്നത് വസ്തുതയാണ്. മാത്രമല്ല പട്ടാളത്തെ വളര്‍ത്തിയെടുക്കുന്ന പട്ടാളസ്‌കൂളുകളും ഇവരുടെ പൂര്‍ണമായ നിയന്ത്രണത്തിലായിരുന്നു. ഈ കാലഗട്ടത്തില്‍ ഇവരുമായി ബന്ധപെട്ട സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി. ഇക്കഴിഞ്ഞ 2016 ജൂലൈ 15 പട്ടാള അട്ടിമറിശ്രമത്തിലൂടെ പൂര്‍ണമായി അവരെ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.  അവരുടെ യൂണിവേഴ്‌സിറ്റികള്‍ പിടിച്ചെടുത്ത് ഗവണ്മെന്റ് യൂണിവേഴ്‌സിറ്റികളുമായി ബന്ധിപ്പിച്ചു.  അങ്ങനെ അവരുടെതായ  എല്ലാം വേരോടെ പിഴുതെടുക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി.  ഈ നടപടികള്‍ നടത്തുമ്പോള്‍ പൂര്‍ണമായ നീതി പാലിക്കാതിരുന്നിട്ടുണ്ടാവാം.

ഗുലാന്‍: സംഘടനാ രീതിയും രാഷ്ട്രീയവും

ഗുലാന്‍ സംഘടന ഉര്‍ദുഗാനു രാഷ്ട്രീയ എതിരാളി അല്ല എന്നു പറയാം. തുര്‍ക്കിയിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി അതീയിസത്തിലൂന്നിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആണ്. അവരുടെ കീഴിലുള്ള യൂണിവേഴ്സിറ്റികളോ മാധ്യമസ്ഥാപനങ്ങളോ അടച്ചുപൂട്ടപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല Jumhooriyeth, oszju പോലെയുള്ള പത്രങ്ങള്‍ കൃത്യമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശിയവാദികളാണ് പിന്നെയുള്ള  രാഷ്ട്രീയശക്തി. ഇവരുടേതും മറ്റുള്ളവരേതുപോലെതന്നെ ഇന്നും സ്വന്തത്രമായി പ്രവര്‍ത്തിച്ചു വരുന്നു. ഉര്‍ദുഗാന്‍ തന്റെ അധികാരം അരക്കിട്ടുറപ്പിക്കാന്‍ ആദ്യം പൂട്ടേണ്ടത് ഇവയാണ്.  അത് കൊണ്ട് തന്നെ ഉര്‍ദുഗാന്‍ ഗുലാന്‍ കൂട്ടര്‍ രാഷ്ട്രീയ എതിരാളി അല്ല. മാത്രമല്ല ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുസ്ലിംകളും ഇസ്ലാമുമായി ബന്ധം കാത്തുസൂക്ഷിക്കുന്നവര്‍ ആയതുകൊണ്ട് തന്നെ  തന്റെ വോട്ട് ചോര്‍ച്ചയാണ് ഉണ്ടാവുക. അതുകൊണ്ട്  തന്നെയായിരിക്കാം ഇക്കഴിഞ്ഞ ഹിതപരിശോധനയില്‍ 52 % വോട്ടുബ്ബാങ്കുള്ള AK പാര്‍ട്ടിയും 13% വോട്ടുബാങ്കുല്ല MHP യും ഒന്നിച്ചു നിന്നിട്ടും 51.4 % ന് വിജയിച്ചത്.( മറ്റു കാരണങ്ങളും ഉണ്ടാവാം.)

ഗുലാന്‍ സംഘടനാപ്രവര്‍ത്തന രീതി അതീവ രഹസ്യസ്വഭാവമുള്ളതും നിഗൂഢത നിറഞ്ഞതുമാണ്. 130 ളം രാജ്യങ്ങളില്‍ പ്രവര്‍ത്തനമുണ്ടെന്നു പറയുന്ന ഇകൂട്ടര്‍ക്ക് കൃത്യമായ സംഘടനമേല്‍വിലാസമില്ല. ഗുലന്റെ ആശയങ്ങള്‍ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ എന്നാണ് ഇവരുടെ മേല്‍വിലാസമെങ്കിലും ആശയപ്രചാരണങ്ങളിലൂടെ   ഇവര്‍ ആളുകളെ ചേര്‍കുന്നില്ല, മറിച്ച് വ്യക്തിബന്ധങ്ങളിലൂടെ  ആണ്. മികച്ച പെരുമാറ്റരീതിയും സ്വഭാവ സവിശേഷതയും സൂക്ഷിക്കുന്ന ഇവരെക്കണ്ടാണ് ജനങ്ങള്‍ ആകൃഷ്ടരാകുന്നത്. അത്‌കൊണ്ട് തന്നെയാവാം 1980 കളില്‍ ( Assumed) പ്രവര്‍ത്തനം ആരംഭിച്ച 130 ഓളം രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടും തുര്‍ക്കിയുടെ അവസാന 3 വര്‍ഷത്തിലെ രാഷ്ട്രീയമായ സാഹചര്യങ്ങള്‍ കൊണ്ട് മാത്രമാണ് ഇപ്പോഴെങ്കിലും അവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാണാനിടയായതും നാലാളുകള്‍ അറിയാനിടയതും.

എര്‍ദോഗാന്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍  ഏറ്റവും ബുദ്ധിമുട്ടിയ കാര്യം ഇവര്‍ ആരെന്നും ഇവരുടെ അനുയായികളെ പ്രവര്‍ത്തകന്മാരെ തിരിച്ചറിയാലാണ്. അത് കൊണ്ട്  തന്നെ നടപടി എടുക്കുമ്പോള്‍ സംശയമുള്ള എല്ലാവര്‍ക്കെതിരെയും നടപടി എടുക്കാന്‍ നിര്ബന്ധിനായത്. ഇങ്ങനെ നടപടിയെടുക്കുമ്പോള്‍ പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിക്കാത്തവരുമായ പലരും ഉള്‍പ്പെട്ടു എന്നതും ഇങ്ങനെ പല മനുഷ്യാവകാശങ്ങളും നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട അട്ടിമറിക്കുശേഷമുള്ള കാലത്തില്‍. 

ഈ സംഘടന ഹയ്‌റാര്‍ക്ക്യല്‍ സംവിധാനം വെച്ചുപുലര്‍ത്തുന്നുണ്ട്. ഏറ്റവും താഴേക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുകളിലുള്ളവരുടെ പ്രവര്‍ത്തനങ്ങളോ മറ്റോ അറിയാത്തവരും അവരുമായി നേരിട്ട് ബന്ധം ഇല്ലാത്തവരും ആണെന്ന് മനസിലാക്കി, അവരെ വിട്ടയക്കണമെന്ന ആവശ്യം പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമാണ്.  

ചുരുക്കത്തില്‍ മാധ്യമ സ്വാതന്ത്ര്യം, ഹ്യൂമന്‍ റൈറ്റ്‌സ് നഷ്ടപെട്ടു എന്നു വെച്ചു കാണിക്കുന്ന നമ്പറുകള്‍ രാഷ്ട്രത്തിന്റെ ഒറ്റുകാര്‍ എന്നു തുര്‍ക്കി ജനത വിധിയെഴുതിയ സംഘടനക്കെതിരെ നടത്തിയ നടപടികളാണ്. ഈയൊരു ജനവിധി പ്രകടമായത് 15 ജൂലൈ പട്ടാള അട്ടിമറി പ്രതിരോധിച്ചതിന്റെ പ്രകടനം തുര്‍ക്കിയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പങ്കെടുത്ത, ഒരു പക്ഷേ തുര്‍ക്കിയിലെ ഏറ്റവും വലിയ ജനസഞ്ചയം ഇസ്താന്‍ബുള്‍ സാക്ഷ്യം വഹിച്ചപ്പോഴാണ്. ഈ സമ്മേളനത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ഒരുമിച്ചു പങ്കെടുത്ത് ഗുലാന്‍ സംഘടനയെ രാഷ്ട്രശത്രുക്കളായി പ്രഖ്യാപിച്ചു. ഈയൊരു വിധിയെ രാഷ്ട്രത്തിന് വേണ്ടി ഉര്‍ദുഗാന്‍ നടത്തുന്നു എന്നു മാത്രം.  എന്നിരുന്നാലും ഈ നടപടികള്‍ എടുക്കുമ്പോള്‍ കൃത്യമായ ചട്ടങ്ങള്‍ പാലിക്കണം എന്നു പറയാതെ വയ്യ. പക്ഷേ സംഘടനയുടെ രഹസ്യസ്വഭാവം ഇതിന് കാരണമാണെന്നുള്ളത് യാഥാര്‍ഥ്യമാണ്.

(തുടരും )

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter