കൊല്ലാതെ കൊല്ലുന്ന ലിബറല്‍ ഫാസിസം.
"ഫാസിസം" എന്ന പദത്തില്‍ നിന്ന് തന്നെ പറഞ്ഞു തുടങ്ങാം. സന്ഖു പരിവാര്‍ തങ്ങളുടെ ഏകമാന സംസ്കൃതി സര്‍വര്‍ക്ക് മുകളിലും അടിചെല്പിക്കുന്നതിനെക്കുറിച്ച് പറയാനാണ് ഇന്ന് ഇന്ത്യയില്‍ ഫാസിസം എന്ന പദം പ്രധാനമായും ഉപയോഗിക്കുന്നത്.
എന്നാല്‍ സന്ഖു പരിവാര്‍ ഫാഷിസത്തേക്കാള്‍ കേരളത്തില്‍ കാണപ്പെടുന്നത് ലിബറല്‍ ഫാസിസമാണ്. പുരോഗന സദാചാര പോലിസിംഗ് എന്നും വിളിക്കാം. സന്ഖി ഫാസിസത്തിനെതിരെ ഉള്ള പോരാട്ടത്തിന്റെ മറക്കുട പിടിച്ച് ദിനേന ലിബറല്‍ ഫാസിസം ശ്കതമാവുന്നത് കാണാം. യൂറോപ്യന്‍ ലിബറല്‍ ലോക വീക്ഷണത്തിന് യോജിക്കാത്തതെല്ലാം പഴന്ജനും പിന്തിരിപ്പനുമാവുന്നതാണ് പ്രധിഭാസം.
ജീവനെ ഇല്ലതാക്കുന്നവരാണ് സന്ഖു പരിവാര്‍ ഫാസിസ്റ്റുകള്‍. എന്നാല്‍ ജീവിതത്തെ ഇല്ലാതാക്കുന്നവരാന് ലിബറല്‍ ഫാസിസ്റ്റുകള്‍. ഇസ്ലാമിനും ലിബറലുകള്‍ക്കും രണ്ടു വ്യത്യസ്തമായ ലോക വീക്ഷണമാണ് ഉള്ളത്. വിവാഹം, സ്ത്രീ, വിദ്യാഭ്യാസം, എന്നിവയിലൊക്കെ ഇത് വളരെ പ്രകടവുമാണ്. കുടുമ്പ വിവാഹ പരമായ സാമൂഹിക കാര്യങ്ങളില്‍ ലിബറല്‍ യുക്തി ലോകത്ത് പരീക്ഷങ്ങള്‍ നടത്തുന്നെ ഒള്ളൂ. ഇസ്ലാമിന് 14 നൂടണ്ടിന്റെ പാരമ്പര്യമുള്ള വിജയിച്ച മാതൃകയുണ്ട്. ലോകത്തെ ഏറ്റവും കെട്ടുറപ്പുള്ള കുടുമ്പ വിവാഹ സമ്പ്രദായങ്ങള്‍ നമ്മുടേത് തന്നെയാണ്.
ലിബെറലുകള്‍ക്കിടയില്‍ സ്വീകരിക്കപ്പെടാന്‍ ഇടയ്ക്കിടയ്ക്ക് പര്‍ദ്ദക്കെതിരെ സംസാരിക്കണം. ബഹുഭാര്യാത്തം മ്ലേച്ചമാണ്,എന്നാല്‍ സ്വതന്ത്ര ലൈന്കീകത പുരോഗമന പരമാണ് എന്ന് ഫത്‌വ പുറപ്പെടീക്കണം. ലൈന്കീക തൃഷ്ണ മുളച്ചത് മുതല്‍ തന്നിഷ്ടപ്രകാരം ഇഷ്ടമുല്ലവരോട് വിവാഹ പൂര്‍വ ബന്ധങ്ങള്‍ ആവുന്നത് പുരോഗമനപരമാണ് എന്നും,
എന്നാല്‍ എങ്ങാനും ആരെങ്കിലും നേരത്തെ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് മ്ലെച്ചമാണ് എന്നും പറയണം. ഇങ്ങനെ പറയാതെ വരുമ്പോള്‍ നീ പ്രാകൃതനാവുന്നു.
നിങ്ങൾ മണ്ടന്മാർ ആണ്, ഞാൻ നിങ്ങള്ക്ക് ബുദ്ധി പകർന്നു തരാം". ഇതാണ് ലിബറല്‍ ഫാസിസം മുഖ്യ അജണ്ട ആകിയിട്ടുള്ള ചിന്തകള്‍ വിശ്വാസികളോട് പറഞ്ഞു കൊണ്ടിരിക്കുന്നത്.
ഈ ചിന്തകളുടെ സ്വാധീനം കേരളത്തില്‍ ഏറെ പടര്‍ന്നു പിടിച്ചിട്ടുണ്ട്. ലിബറല്‍ ഭാഷ വളരെ ചെറിയ അളവില്‍ മുതല്‍, വളരെ വലിയ അളവില്‍ വരെ തലയില്‍ കയറിയ മുസ്ലികള്‍ ഉണ്ട്.
പൊതു സമൂഹത്തില്‍ ഈ ലിബെറലിസവും ഇസ്ലാമും തമ്മില്‍ ആശയ സംഘട്ടനം നില നില്‍ക്കുന്ന ഘട്ടമാണിത്. പ്രത്യേകിച്ച് ഇടതു ചിന്തകള്‍ക്ക് വലിയ സ്വാധീനമുള്ള കേരളത്തില്‍ ലിബറല്‍ യുക്തിയുമായുള്ള നമ്മുടെ സന്ഖട്ടണം ശ്കാതമാണ്.. സയ്യിദ് ഹുസൈന്‍ നസ്ര്‍ന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇസ്ലാം ഇന്ന് ലോകത്ത് നേരിടുണ്ണ്‍ ഏറ്റവും വലിയ വെല്ലുവിളി, ഇതാണ്. യൂറോപ്യന്‍ ലോക വീക്ഷങ്ങലുമായുള്ള ആശയ സന്ഖട്ടനം. അതില്‍ ഏറ്റവും പ്രധാനമാണ് ലിബെറലിസം. അഫ്ഘാനിലെയും ഇറാഖിലെയും യുദ്ധക്കെടുതികലെക്കാള്‍ രൂക്ഷമാണ് ഈ പ്രധിസന്ധി നമ്മുടെ സംസ്കൃതിക്ക് വരുത്തി വെക്കുന്ന വിന എന്നാണ് നസ്ര്‍ പറയുന്നത്. കാരണം യുദ്ധങ്ങളെ ഇസ്ലാം ഒരു പാട് നേരിടുകയും അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സൈദ്ധാന്തിക വെല്ലുവിളിയെ നാം അത്ര മേല്‍ നേരിട്ട് പരിച്ചയിച്ചിട്ടില്ല. അങ്ങനെ വരുമ്പോള്‍ സന്ഘു പരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെക്കാള്‍ രൂക്ഷമാണ് ലിബറല്‍ ഭീഷണി.
സന്ഖു പരിവാര്‍ ഫാസിസത്തിനും ലിബറല്‍ ഫാസിസത്തിനും ഒരു സമാന ഗുണമുണ്ട്. അവര്‍ ആഗ്രഹിക്കുന്ന ഭാഷ സ്വീകരിച്ചാല്‍ നിങ്ങള്‍ അവര്‍ക്ക് സ്വീകാര്യര്‍ ആവും. അല്ലെങ്കില്‍ അസ്വീകാര്യരുമാവും. സന്ഖികള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ആടിയാല്‍ നിങ്ങളെ സൂഫി പട്ടം നല്‍കി, അല്ലെങ്കില്‍ ദേശസ്നേഹമുള്ളവന്‍ ആക്കി ആദരിക്കും.
ലിബറലുകളും തങ്ങളുടെ മേല്‍ത്തരം യൂറോപ്യന്‍ ലിബറല്‍ യുക്തിയുടെ കൂടെ ചേര്‍ന്നാല്‍ നമ്മെ പുരോഗമന കാഴ്ച്ചപ്പടുകാരനായി പരിഗണിക്കും. രണ്ടു പേരും നമ്മോടു പറയുന്നത് ഒരര്‍ഥത്തില്‍ ഒന്ന് തന്നെ. ഒരു വിഭാഗം നിങ്ങളെ രാജ്യ ദ്രോഹിയാക്കുന്നു. മറ്റൊരു വിഭാഗം നിങ്ങളെ ബുദ്ധിയില്ലാത്തവന്‍ ആക്കുന്നു. കേരളീയ സാഹചര്യത്തില്‍ ലിബറല്‍ ഭാഷ കടം കൊണ്ട് ബുദ്ധിയുള്ളവന്‍ ആവാനുള്ള വിളിക്കാന് ശക്തി കൂടുതല്‍.
മാധ്യമ സ്റ്റുഡിടിയോകള്‍ എല്ലാം ഈ ഇടതു ചിന്തയുടെ പക്ഷത്താണ് നില യുറപ്പിചിരിക്കുന്നത് എന്നതിനാല്‍ മുസ്ലിം സമുദായത്തില്‍ നിന്ന് കാരശേരിസം വിളമ്പിയാല്‍ മാത്രമേ മുഖ്യ ധാരാ മാധ്യമങ്ങളില്‍ സ്വീകരിക്കപ്പെടൂ. അല്ലെങ്കില്‍ പരിഹസിക്കപ്പെടും. ഫാറൂക്ക് കോളേജ് വിവാദ കാലത്ത് ഒ.അബ്ദുള്ള ഇത് തുറന്നു പറഞ്ഞിരുന്നു. ചര്‍ച്ചകളില്‍ അവതാരകര്‍ മനപ്പൂര്‍വം ലിബറല്‍ പക്ഷത്ത് നിന്ന് പെരുമാരുന്നതിനാല്‍ ചാനല്‍ സ്റ്റുഡിയോകളില്‍ നിന്ന് കുപ്പായത്തില്‍ ചെളി പറ്റാതെ ഇറങ്ങി പ്പോരാന്‍ എളുപ്പമല്ല. വാര്‍ത്താവതാരകന്റെ ഭാര്യക്ക് ആണും പെണ്ണും ഇടകലര്‍ന്നു ഇരിക്കുന്നതില്‍ യോജിപ്പില്ലായിരുന്നു എന്ന് വാര്‍ത്തക്ക് ശേഷം അവതാരകന്‍ ഒ.അബ്ദുല്ലയെ വിളിച്ചു അറിയിച്ചുവത്രേ. അതായത് മുഖ്യധാരാ മനസ്സിന് ലിബറല്‍ യുക്തി യോജിക്കാത്ത ഘട്ടങ്ങാളില്‍ പോലും സ്റ്റുഡിയോകളില്‍ ലിബറല്‍ ഫാസിസം മസാല ചേര്‍ത്ത് വിളമ്പുന്നുണ്ടാവും. മിണ്ടിയാല്‍ പിന്തിരിപ്പന്‍ ആകുന്നതിനാല്‍ എല്ലാവരും മൗനം പാലികുകയും ചെയ്യും.
ഇത്തരത്തില്‍ ലിബെറലുകള്‍ ഉറഞ്ഞു തുള്ളുമ്പോള്‍ കൈ പൊള്ളിയും കുപ്പായത്തില്‍ ചെളി തെറിച്ചും പിന്തിരിപ്പന്‍ എന്ന വിളി കെട്ടും, പല ദുര്‍ഘട ഘട്ടങ്ങളിലും മുസ്ലിം സമുദായം ഈ ലിബെറലുകളുടെ ക്രൂരമായ പരിഹാസം പുല്ലു പോലെ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ നാട്ടിലെ സ്റ്റുഡിയോകളും പുരോഗമാന്മാരും എക്സ് നക്സല്‍ ബുദ്ധിജീവികളും ഫെമിസ്നിസ്റ്റുകളും എല്ലാം ചേര്‍ന്ന് ഈ സംവാദ വേദികളില്‍ നമുക്ക് വരുത്തുന്ന പരിക്കിനെക്കാള്‍ 100 മടങ്ങ് കൂടുതല്‍ പരിക്കെല്പിക്കാനാവും മുസ്ലിം മുഖ്യ ധാരയില്‍ നിന്ന് ഒരാളെ അവര്‍ക്ക് കൂട്ടിന് കിട്ടിയാല്‍. അതാണ് വിവാഹ പ്രായ വിവാദ കാലത്തൊക്കെ കാണാനായത്.
Leave A Comment