ജാമിയ മില്ലിയയിൽ  വെടിവെപ്പ്: രാത്രി വൈകിയും  പ്രതിഷേധവുമായി വിദ്യാര്‍ഥികൾ
ഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രക്ഷോഭം വ്യാപിപ്പിക്കാൻ കാരണമായ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ അജ്ഞാതർ വെടിവെപ്പ് നടത്തിയതിനെ തുടർന്ന് രാത്രി വൈകിയും ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ഥികൾ. സര്‍വകലാശാലയിലെ അഞ്ചാം നമ്പര്‍ ഗേറ്റിന് മുന്നിലാണ് അഞ്ജാതര്‍ വെടിവച്ചത്. ചുവന്ന സ്‌കൂട്ടറിലെത്തിയ രണ്ട് പേരാണ് വെടിയുതിര്‍ത്തത്. വെടിവെച്ച ഉടനെതന്നെ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. വെടിവെപ്പ് സംഭവം നടന്ന ഉടൻ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പൊലിസിനെതിരെയടക്കം മുദ്രവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. വിദ്യാര്‍ഥികള്‍ക്ക് നേരെ നിരന്തരമായി തുടരുന്ന സംഘപരിവാര്‍ അക്രമണങ്ങള്‍ക്ക് പൊലിസ് കൂട്ടു നില്‍ക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ ശക്തമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter