റോഹിങ്ക്യന്‍ വിഷയത്തില്‍ ഒപ്പുശേഖരണവുമായി ആംനസ്റ്റി

 


മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്‌ലീങ്ങള്‍ക്കെതിരെ നടക്കുന്ന സൈന്യത്തിന്റെ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ മ്യാന്‍മര്‍ സൈന്യത്തിന്റെ ചീഫ് കമാന്‍ഡര്‍ സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലെയിങ്ങിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ആംനസ്റ്റി ആവശ്യപ്പെടുന്നത്.

സൈന്യത്തിന്റെ അതിക്രവും മനുഷ്യാവകാശ ധ്വംസനവും അവസാനിപ്പിക്കുക, മ്യാന്‍മറിലെ രാഖിനി സംസ്ഥാനത്ത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തകര്‍ക്കും യു.എന്നിനും പ്രവേശനം അനുവദിക്കുകയും അവരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്നിവയാണ് ആംനസ്റ്റി ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങള്‍.
രണ്ടാഴ്ചയ്ക്കുള്ളില്‍ മ്യാന്‍മറില്‍ നിന്നും രണ്ടരലക്ഷത്തോളം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. മ്യാന്‍മര്‍ സുരക്ഷാ സേനകള്‍ റോഹിങ്ക്യകളെ കൂട്ടക്കുരുതി നടത്തുകയാണെന്നും ഒരു ഗ്രാമം മുഴുവന്‍ അഗ്‌നിക്കിരയാക്കിയെന്നുമാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു.

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter