സി.എ.എ - എന്‍.ആര്‍.സി ക്കെതിരെ നിയമം കൊണ്ട് വരണം, മഹാരാഷ്ട്രാ ഗവണ്‍മെന്റിനെതിരെ ഭീഷണിയുമായി അബൂ അസ്മി

മഹാരാഷ്ട്ര:  സംസ്ഥാന നിയമസഭാ സമ്മേളനത്തില്‍ സി.എ.എ ക്കെതിരെ നിയമം കൊണ്ട് വരണമെന്നും മുസ്്‌ലിംകള്‍ക്ക് അഞ്ച് ശതമാനം സംവരണം ഉറപ്പാക്കണമെന്നും ഗവണ്‍മെന്റിനോട് അബൂ അസ്മി ആവശ്യപ്പെട്ടു. മഹാവികാസ് അഗാഡിയിലെ സഖ്യ കക്ഷി സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവാണ് അബൂ അസ്മി. തന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഗവണ്‍മെന്റിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

മുസ്്‌ലിം സമുദായത്തിന് അര്‍ഹമായ സംവരണം നല്‍കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും തല്‍വിഷയങ്ങളില്‍ ഗവണ്‍മെന്റ് തലത്തില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം കൈകൊള്ളും എന്നും സംസ്ഥാന കാബിനറ്റ് മന്ത്രി അസ്്‌ലം ചൗധരി പ്രതികരിച്ചു.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്ന നിയമമാണ് എന്‍.ആര്‍.സി. ആസ്സാമിലെ പൗരത്വ പട്ടികയാണ് സി.എ.എ. നിലവില്‍ ആസാമില്‍ മാത്രമുള്ള സി.എ.എ വൈകാതെ രാജ്യത്തിലുടനീളം നടപ്പിലാക്കുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഈ നിയമങ്ങള്‍ക്കെതിരെ സംസ്ഥാന ഗവണ്‍മെന്റ് നിയമ നിര്‍മാണം നടത്തണമെന്നാണ് ചൗധരി ആവശ്യപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter