അറബ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് അറബ് ലീഗും ഒ.ഐ.സിയും

 

ഫലസ്ഥീനടക്കം അറബ് ലോകം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും ചര്‍ച്ച ചെയ്ത് അറബ് ലീഗും ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍)യും. ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അല്‍ ഒത്തെയ്മീനും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അബ്ദുല്‍ ഗെയ്ഥുമാണ് സമകാലിക പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തത്.
എഴുപത്തി രണ്ടാമത് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സംബന്ധിക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയതായിരുന്നു ഇരുവരും. സമൂഹം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും ഒ.ഐ.സിയുടെയും അറബ് ലീഗിന്റെയും പരസ്പര സഹകരണത്തോടെ പരിഹരിക്കാമെന്നും ചര്‍ച്ചയില്‍ ധാരണയായി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter