ബി.ജെ.പി നേതാക്കള്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ ഇന്ത്യന്‍ ഭരണകൂടം പരാജയപ്പെട്ടു-റിപ്പോർട്ടുമായി ഹ്യൂമൺ റൈറ്റ്സ് വാച്ച്
ന്യൂയോര്‍ക്ക്: സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട ഡൽഹിയിലെ വർഗീയ കലാപത്തിന് തിരി കൊളുത്തി പ്രസ്താവനകൾ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ ഇന്ത്യന്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന കുറ്റപ്പെടുത്തലുനായി ന്യൂയോര്‍ക്ക് ആസ്ഥാനമായ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്‌ രംഗത്തെത്തി. 'ഭരണകക്ഷിയും ഹിന്ദു ദേശീയവാദി പാര്‍ട്ടിയുമായ ബി.ജെ.പിയുടെ കീഴിലുള്ള സര്‍ക്കാര്‍ നയങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയും മതന്യൂനപക്ഷങ്ങളെയും പ്രത്യേകിച്ച്‌ മുസ്‌ലിംകളെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ്. 2019 ഓഗസ്റ്റില്‍, ജമ്മു കശ്മിര്‍ സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ സ്വയംഭരണാധികാരം സര്‍ക്കാര്‍ അസാധുവാക്കുകയും ഫെഡറല്‍ ഭരണം നടത്തുന്ന രണ്ട് പ്രദേശങ്ങളായി വിഭജിക്കുകയും പൗരന്‍മാരെ തടഞ്ഞുവയ്ക്കുകയും ഇന്റര്‍നെറ്റ് നിയന്ത്രിക്കുകയും ചെയ്തു'. സംഘടന റിപ്പോർട്ടിൽ പറയുന്നു.

'2019 ഡിസംബറില്‍ നടപ്പാക്കിയ പൗരത്വ നിയമഭേദഗതികള്‍ വിവേചനപരമാണ്. ഇത് ദശലക്ഷക്കണക്കിന് മുസ്‌ലിംകളെ അസ്ഥിരപ്പെടുത്താനുള്ള നടപടിയാണ്. സാമൂഹിക പ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തകരെയും സമാധാനപരമായ വിമര്‍ശനം നടത്തുന്നവരെയും തീവ്രവാദ, ഭീകരവാദ, രാജ്യദ്രോഹ കുറ്റങ്ങള്‍ ചുമത്തി സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയാണ്. അതേസമയം അക്രമകാരികളായ ബി.ജെ.പി അനുകൂലികള്‍ക്കോ അക്രമത്തിന് പ്രേരിപ്പിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കോ എതിരെ ഇന്ത്യയില്‍ നടപടിയുണ്ടാകുന്നില്ല' ഹ്യൂമന്‍ റൈറ്റ്സ് വാച്ച്‌ കുറ്റപ്പെടുത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter