ഭാഗം 3- അടിമസ്ത്രീകളുമായുള്ള ലൈംഗിക ബന്ധം- യുക്തിക്ക് നിരക്കുന്നതോ

അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച് കൂട്ടികൊടുത്ത് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ആചാരം അറേബ്യയിൽ ഉണ്ടായിരുന്നു. അത് ഖുർആൻ കണിശമായി നിരോധിക്കുകയും (24:33), വേശ്യാ വൃത്തി, പീഡനം തുടങ്ങിയ സാഹചര്യങ്ങളിലേക്ക് തള്ളി വിടാതെ ഉടമക്ക് മൂന്ന് ഓപ്ഷൻ ഇസ്ലാം നൽകി: ഒന്നുകിൽ മോചിപ്പിക്കുക, അല്ലെങ്കിൽ  വിവാഹം കഴിക്കുക, അല്ലെങ്കിൽ അടിമയാക്കി നിർത്തുക. ഇതിൽ അടിമയാക്കി വെക്കുമ്പോൾ അവളുമായി ലൈംഗികബന്ധം ആകാവുന്നതാണ്. അതിനെയാണ് യുക്തിവാദികൾ അടിമഭോഗം, അടിമയെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം പ്രോത്സാഹിപ്പിച്ചു എന്ന് പറയുന്നത്. അടിമയുമായുള്ള നൂറുകൂട്ടം വ്യവഹാരങ്ങളിലൊന്ന് മാത്രമാണ് ലൈംഗികബന്ധം. എന്നാൽ പ്രചാരണം കണ്ടാൽ തോന്നുക, ലൈംഗികബന്ധത്തിനായി മാത്രം അടിമകളെ പടച്ചുണ്ടാക്കിയതു പോലെയാണ്. പക്ഷേ, വസ്തുത നേരെ മറിച്ചാണ്. അത് താഴെ വായിക്കാം: 

1. അടിമസ്ത്രീകൾ ഗർഭിണി ആയാൽ പ്രസവിക്കുന്നതോടെ ആ കുഞ്ഞ് സ്വതന്ത്രൻ ആകും എന്നായിരുന്നു ഇസ്ലാം പ്രഖ്യാപിച്ച നിയമം. അതോടെ ആ അടിമ സ്ത്രീയുടെ തലമുറയിൽ നിന്നും അടിമത്തം എന്നെന്നേക്കുമായി കൊഴിഞ്ഞ് പോകുന്നു. പിന്നീട് ഉടമയുടെ മരണത്തോടെ അയാളുടെ കുഞ്ഞിനെ പ്രസവിച്ച സ്ത്രീയും സ്വാതന്ത്ര്യ ആവുന്നു എന്നാണ് അടുത്ത നിയമം. അതോടെ ആ കണ്ണിയിൽ ഇനിയൊരു അടിമക്ക് ജന്മം നൽകാത്ത വിധം ആ തലമുറയും നിന്ന് പോകുന്നു.  ഇങ്ങനെയുള്ള അടിമ സ്ത്രീകൾക്ക് “ഉമ്മു വലദ്” എന്നാണ് ഇസ്ലാമിക നിയമത്തിൽ പറയുന്നത്. യുക്തിവാദിയുടെ ചോദ്യശരങ്ങളിൽ വിഭ്രാന്തിപൂണ്ട് കെട്ടിയറക്കുന്നതല്ല ഇക്കാര്യങ്ങളൊന്നും. മറിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ഇസ്ലാമിക നിയമഗ്രന്ഥങ്ങളിലെല്ലാം ഇതുസംബന്ധമായ സജീവ ചർച്ചകൾ കാണാവുന്നതാണ്. 

2. അടിമസ്ത്രീയുമായി ലൈംഗികബന്ധം പുലർത്തുക എന്ന സമൂഹത്തിൽ എല്ലാവരും ചെയ്യുന്ന ഒരാചാരത്തെ അടിമവിമോചനം നടപ്പാക്കാനുള്ള മാർഗമായി ഇസ്ലാം ഉപയോഗിക്കുകയായിരുന്നു.  അടിമകളും മനുഷ്യരാണല്ലോ. അതിനാൽ ലൈംഗികത എന്ന അടിസ്ഥാനപരമായ മനുഷ്യൻറെ ആവശ്യം അവർക്കും ഉണ്ടായിരുന്നു. അതിന് അവസരം നൽകുക എന്ന ലക്ഷ്യം കൂടി ഇസ്ലാമിന് ഉണ്ടായിരുന്നു. അങ്ങനെയൊരവസരം നൽകിയിരുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ആലോചിക്കുക. ഒന്നുകിൽ അവർ അനിയന്ത്രിതമായ വ്യഭിചാരത്തിൽ ഏർപ്പെടുമായിരുന്നു. അല്ലെങ്കിൽ അവരെ ഉടമകൾ കൂട്ടിക്കൊടുക്കുമായിരുന്നു. ഇതു രണ്ടും ഇസ്ലാം നിരോധിക്കുകയാണ് ചെയ്തത്. മാത്രമല്ല, വിവാഹം ചെയ്ത ഭാര്യമാരിൽ കുഞ്ഞുങ്ങളുണ്ടാവാത്തവർക്ക് വേണ്ടി കുഞ്ഞുണ്ടാവാൻ ഉള്ള സാധ്യത തേടിയും അടിമയുമായി ലൈംഗിക ബന്ധം പുലർത്താമായിരുന്നു. 

3. മറ്റൊരു കാര്യം ഇവിടെ പ്രസക്തമാണ്. അടിമയെ ലൈംഗികമായി ഉപയോഗിക്കുക എന്നതും ഇസ്ലാം കൊണ്ടു വന്ന ആചാരമല്ല. മറിച്ച്, എല്ലാത്തിനും ഉപയോഗിക്കുന്ന പോലെ തന്നെ ലൈംഗികതക്കും ഉപയോഗിക്കുക എന്നത് ആദ്യമേ സമൂഹത്തിൽ ഉള്ളതായിരുന്നു. എന്നാൽ ഈ ആചാരത്തെ അപ്പടി നിർത്തലാക്കാതെ അതിലേക്ക് അടിമമോചനം എന്ന വാതിൽ ഘടിപ്പിക്കുക എന്ന തന്ത്രമാണ് ഇസ്ലാം പ്രയോഗിച്ചത്. അതായത് സമൂഹത്തിൽ മുസ്ലിം-അമുസ്ലിം വ്യത്യാസമില്ലാതെ  എല്ലാവരും ചെയ്തു വരുന്ന ഒരു ആചാരത്തെ അടിമമോചനം എന്ന നിയമം നടപ്പിലാക്കാനുള്ള ഏറ്റവും ഫലപ്രദായ ചാനലാക്കി/ മെക്കാനിസമാക്കി നിശ്ചയിക്കുക എന്ന വിപ്ളവകരമായ പ്രവർത്തനമാണ് ഇസ്ലാം ചെയ്തത്.

Read Also  ഭാഗം 1:  വിമോചനത്തിനായി മുന്നോട്ട് വെച്ച വിവിധ രീതികള്‍        

പുറമേ അടിമസമ്പ്രദായത്തെ പ്രയോഗവത്ക്കരിക്കുകയും അതിൻറെ തന്നെ ഘടനയും രീതിയും ഉപയോഗിച്ച് അകമേ നിന്നും അതിനെ പൊളിച്ചു കളയുകയുമാണ് ഇസ്ലാം ചെയ്തത്. എളുപ്പത്തിൽ സംഹരിക്കാൻ കഴിയാത്ത സർവാധീശത്വമുള്ള ഒരു സാമൂഹികവ്യവസ്ഥയുടെ അകത്തേക്ക് കയറിക്കൂടുകയും അതിൻറെ ആന്തരിക ധമനികളെ നശിപ്പിച്ച് കീഴ്മേൽ മറിക്കുകയും ചെയ്യുന്ന ഈ പദ്ധതി ചരിത്രത്തിൽ തുല്യത ഇല്ലാത്തതാണ്.    അതിനാൽ, പ്രസ്തുത ആചാരം നിലനിൽക്കുന്നിടത്തോളം കാലം അടിമകൾ സ്വതന്ത്രരായിക്കൊണ്ടേയിരുന്നു. കാലാകാലം അടിമത്തത്തിൽ കഴിയേണ്ടിയിരുന്ന എത്ര അടിമകൾ ഈ നിയമം മൂലം വിമോചിതരായിട്ടുണ്ടാവും എന്ന് ആലോചിച്ച് നോക്കൂ. ഇതൊന്നും പഠനവിധേയമാക്കാതെ ഇസ്ലാം അടിമത്തം എന്നീ രണ്ടുപദങ്ങൾ മാത്രം തലക്ക് അടിച്ചുകയറ്റി വിഭ്രാന്തിപൂണ്ട് നിൽക്കുന്ന ലിബറൽ യുക്തിവാദികൾ മുഴുവൻ സ്വതന്ത്രചിന്തകരാണെന്ന് വിശ്വസിക്കാൻ തത്ക്കാലം പ്രയാസമുണ്ട്.

4. അടിമകളെ എത്രമാത്രം മനുഷ്യത്വപരമായി കൈകാര്യം ചെയ്യണം എന്ന് ഇതുവരെയുള്ള വരികളിൽ നിന്നും മനസ്സിലായിക്കാണും. കാര്യങ്ങളുടെ നിജസ്ഥിതി ഇതാണെന്നിരിക്കെ അടിമകളുമായുള്ള ഉള്ള ലൈംഗിക ബന്ധം ബലാത്സംഗം ആയി തോന്നുന്നത് വളരെ വിചിത്രമാണ്. പ്രവാചകൻ റോമൻ രാജാവ് ദാനമായി നൽകിയ കോപ്റ്റിക്  വംശജയായ അടിമ മാരിയയെ അദ്ദേഹം ബലാൽസംഗം ചെയ്തു എന്നാണ് പ്രചാരണം. പ്രവാചകൻറെ കൂടെ കൂടുതൽ കാലം ജീവിച്ച ആൺതരിയായ ഇബ്രാഹിം പിറന്നത് മാരിയത്തിലൂടെയാണെന്ന് മനസ്സിലാക്കണം. തൻറെ പുത്രനെ മാതാവായ സ്ത്രീയെ പിന്നീട് മനസ്സ് കൊണ്ട് അടിമയായി കാണാൻ പ്രവാചകന് പോയിട്ട് ആർക്കെങ്കിലും കഴിയുമോ? 

5. ഇനി ബലാൽസംഗം എന്ന പ്രയോഗം കൊണ്ട് ദുഷ്പ്രചാരകർ ഉദ്ദേശിക്കുന്നത് നിർബന്ധിത ലൈംഗിക ബന്ധം ആണെങ്കിൽ അത് അടിമയുടെ കാര്യത്തിൽ മാത്രമല്ല ഭാര്യയുടെ കാര്യത്തിലും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. സ്ത്രീകളോട് ഏറ്റവും ഉദാത്തമായി പെരുമാറുന്നവരാണ് നിങ്ങളിൽ ഉത്തമർ (خياركم خياركم لنسائهم) എന്ന് പ്രവാചകൻ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് എത്ര യുക്തിവാദികൾക്ക് അറിയാം?

6. സമയത്തിന് വിവാഹം കഴിപ്പിക്കാതെ പ്രകൃതിപരമായ ചോദനകൾ അടിച്ചമർത്തി പിന്നെ അത് സിസ്റ്റർ ലൂസിയായും സിസ്റ്റർ ജെസ്മിയായും ഫ്രാങ്കോ മുളക്കൽ ആയൊക്കെ പുറത്തു വരുന്നതും, ഭർത്താവ് ഭരിച്ചാൽ വിധയായി ജീവിതകാലം മുഴുവൻ ഞെരിഞ്ഞ് ജീവിക്കുന്നതും ഇസ്ലാം അംഗീകരിക്കുന്നില്ല. ക്രൈസ്തവ ഹൈന്ദവ സന്യാസ പാരമ്പര്യങ്ങളിൽ ലൈംഗികത ഒരു മോശമായ കാര്യമാണെങ്കിൽ, ഇസ്ലാമിക പാരമ്പര്യത്തിൽ നിയമവിധേനയാണെങ്കിൽ പുണ്യവും നിയമവിധേനയല്ലെങ്കിൽ കൊടിയപാപവും ആണ്. ആ അടിസ്ഥാനപരമായ വ്യത്യാസം മനസ്സിലാക്കാത്തവരാണ് കൊട്ടും കുരവയുമായി നടക്കുന്നത്. ആധുനിക മെഡിക്കൽ സയൻസ് പോലും ആഹാരം, ഉറക്കം, ലൈംഗികത എന്നിവയെ പൊതുവെ മനുഷ്യ പ്രകൃതത്തിൻറെ ഒഴിവാക്കാനാവാത്ത മൂന്ന് നെടുംതൂണുകളായി എണ്ണിയിട്ടുണ്ട്.  

Read Also ഭാഗം2- അടിമ സമ്പ്രദായം - എന്ത്‌കൊണ്ട് അംഗീകരിച്ചു

7. ഭീകരമായ മറ്റൊരു തമാശ കൂടെയുണ്ട്. കഴിഞ്ഞ വർഷം കോഴിക്കോട് വെച്ച് നടന്ന Litmus-2019 എന്ന യുക്തിവാദി സംഗമത്തിൽ വെച്ചാണ് മാതാപിതാക്കള്‍, സഹോദരങ്ങൾ തുടങ്ങിയ രക്തബന്ധുക്കളുമായ ഉഭയസമ്മതം ഉണ്ടെങ്കിൽ ലൈംഗികബന്ധമാവാം എന്ന് പ്രഖ്യാപിച്ചത്. എല്ലാ യുക്തിവാദികളും അതംഗീകരിക്കുന്നില്ല എന്ന ന്യായം ഇവിടെ വിലപ്പോവില്ല. യുക്തിവിചാരം മാസികയുടെ 2000 ത്തിലെ ലക്കത്തിൽ പോലും ഉഭയസമ്മത പ്രകാരമുള്ള ഏതു ലൈംഗിക ബന്ധത്തെയും യുക്തിവാദി അംഗീകരിച്ചേ തീരൂ എന്നും മറിച്ചുള്ള നിയന്ത്രണങ്ങൾ മതപുരോഹിതർ ഉണ്ടാക്കിയതാണ് എന്നും വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതൊന്നും ചർച്ചചെയ്യാതെ 1400 വർഷം മുമ്പ് നിലനിന്ന അടിമത്ത വ്യവസ്ഥയിലെ ലൈംഗിക സമ്പ്രദായങ്ങളെ അതിൻറെ തന്നെ നിർമാർജ്ജനത്തിന് വേണ്ടി ഉപയോഗിച്ച ഇസ്ലാമിനെ ആക്രമിക്കാൻ വേണ്ടി മാത്രം ഉറക്കമിളച്ചിരിക്കുന്ന യുക്തൻമാരും ജബ്രകളും എല്ലാം സ്വതന്ത്രചിന്തകരാണെന്ന് വിശ്വസി്ക്കാൻ തീർത്തും പ്രയാസമുണ്ട്. 

Reach Rasheed Hudawi @ https://www.facebook.com/rasheed.ekm.1/

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter