വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ രചനയോ? (ഭാഗം രണ്ട്)
വിശുദ്ധ ഖുര്‍ആനിന്‍റെ സാഹിത്യ വിസ്മയം
വിശുദ്ധ ഖുര്‍ആനിന്‍റെ ഏറ്റവും വലിയ സവിശേഷത അതിന്‍റെ സാഹിത്യമേന്മ തന്നെ. അറബിഭാഷയിലാണല്ലോ അതിന്‍റെ അവതരണം. അറബി സാഹിത്യത്തില്‍ എക്കാലത്തും ഉണ്ടായിട്ടുള്ള ഏതുമികച്ച കൃതിയേയും മറികടക്കുന്ന ഔന്നത്യവും സമ്പൂര്‍ണതയും വിശുദ്ധ ഖുര്‍ആന്‍ മാത്രം സ്വന്തമാണ്. ഉല്‍കൃഷ്ടമായ ഒരു സാഹിത്യ വിസ്മയത്തിനു ഉണ്ടാകേണ്ട മഹത്ഗുണങ്ങള്‍ക്ക് ഒരു മാതൃകയാണ് വിശുദ്ധഖുര്‍ആന്‍.
സാഹിത്യത്തിന്‍റെ ഏതു അളവുകോലും എടുത്തു ഒന്നാം അദ്ധ്യായം മുതല്‍ അവസാനത്തെഅദ്ധ്യായം വരെ പരിശോധിക്കുക. സാഹിതീയ മാനദണ്ഡങ്ങള്‍ അതിശയിച്ചു പോകും! ഒരിടത്തുപോലുംനിലവാരമില്ലാത്ത ഒരു പദമോ ഒരു വാക്യമോ പ്രയോഗിച്ചിട്ടില്ല. സാരോപദേശങ്ങളാകട്ടെശാസ്ത്രസൂചനകളാകട്ടെ, താക്കീതാവട്ടെ സുവിശേഷമാകട്ടെ, ചരിത്രമാകട്ടെ പ്രവചനമാകട്ടെ...
വിഷയംഎന്തുതന്നെയായിരുന്നാലും ഓരോയിടത്തും ഉചിതമായ ശൈലിയില്‍ ഏറ്റവും അനുയോജ്യവും ഏറ്റവുംമികച്ചതുമായ പദങ്ങള്‍ മാത്രം കൃത്യമായി സമ്മേളിച്ചിരിക്കുന്നു. രാകിമിനുക്കിയ വര്‍ണാഭമായ രത്നകല്ലുകള്‍ ഒരു ഹാരത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്ന പോലെ ആദ്യാന്തം ചെത്തിയുരച്ചു പാകപ്പെടുത്തിയ പദങ്ങള്‍. ഭാഷ അറിയാവുന്ന ആരെയും സ്വാധീനിക്കുന്ന, സ്വാധീനിക്കുകയും അനുഭൂതിയുടെ ഹരംപിടിപ്പിച്ചിട്ടുള്ളതുമായ ഇണക്കമാണ് അവയ്ക്കുള്ളത്. ഇസ്‌ലാമിന്‍റെ ഏറ്റവും കടുത്ത വിരോധികളില്‍ സാഹിത്യത്തില്‍ അഗ്രഗണ്യരായിരുന്നവര്‍ പോലും വിശുദ്ധ ഖുര്‍ആനിന്‍റെ വശ്യതക്ക് മുമ്പില്‍ അമ്പരന്നിട്ടുണ്ട്.
സമാനമെന്നതു പോട്ടെ, സാഹിതീയ നിലവാരത്തില്‍ അതിന്‍റെ ഏഴയലത്ത് എത്തുന്ന ഒരുരചനയെങ്കിലും ഇത:പര്യന്തം ഉണ്ടായിട്ടില്ല. പല വിഷയങ്ങളും വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായിആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഓരോ തവണയും ആവര്‍ത്തിക്കുന്നത് തീര്‍ത്തും വ്യത്യസ്തമായസന്ദര്‍ഭങ്ങളാലും പശ്ചാത്തലത്താലും അലംകൃതമായിട്ടായിരിക്കും. അതിനാല്‍ ഒരിടത്തുപോലുംആവര്‍ത്തനവിരസതയില്ലെന്നു മാത്രമല്ല, വിഷയഗ്രാഹ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. പതിന്നാലരസഹസ്രാബ്ദങ്ങള്ക്ക് ശേഷവും അറബി ഭാഷയിലെ ഉന്നത സാഹിത്യത്തിന്റെ് ഏറ്റവും നല്ല മാതൃകയായിചൂണ്ടിക്കാണിക്കപ്പെടുന്നത് വിശുദ്ധ ഖുര്ആസന്‍ തന്നെ.
സാധാരണഗതിയില്‍ ഏതു ഭാഷയും കാലത്തിന്റെിഗതിക്കൊത്ത് മാറുന്നു. നമ്മുടെ മലയാളം തന്നെ നല്ല ഉദാഹരണമാണ്. മലയാള മനോരമ പത്രത്തില്‍ വരുന്ന ‘നൂറു കൊല്ലം മുമ്പ്’ എന്ന പംക്തി ശ്രദ്ധിക്കുന്നവര്ക്ക് അതറിയാം. എന്നാല്‍ നൂറ്റാണ്ടുകളുടെഗതിമാറ്റത്തിനു തെല്ലും പോറല്‍ ഏല്പ്പികക്കാന്‍ പറ്റാത്ത വിധം വിശുദ്ധ ഖുര്ആനന്‍ അറബി ഭാഷയെഅടക്കി ഭരിക്കുന്നു. ഇപ്പോഴും സാഹിത്യമൂല്യമുണ്ടെന്നു വിചാരിക്കപ്പെടുന്ന ഏതൊരു എഴുത്തുകാരനുംപ്രഭാഷകനും അതിനെ അനുകരിക്കുന്നു. പതിന്നാലര നൂറ്റാണ്ടുകള്ക്ക്ക മുമ്പ് വിശുദ്ധ ഖുര്ആതന്‍ സ്ഥാപിച്ച ഭാഷാരീതിയും സാഹിത്യശൈലിയും തന്നെ ഇന്നും തദ്വിഷയകമായ മാനദണ്ഡമായിനിലകൊള്ളുന്നു.
ലോകത്തെ മറ്റൊരു ഭാഷക്കും പറയാനില്ലാത്ത സവിശേഷതയാണിത്. സഹസ്രാബ്ദങ്ങള്ക്കിളപ്പുറത്തേക്ക് നീളുന്ന വിശുദ്ധ ഖുര്ആകനിന്റെത മഹത്തായ സ്വാധീനമാണ് അത്. വിശുദ്ധ ഖുര്ആ്ന്‍ പ്രയോഗിച്ച ഏതെങ്കിലുമൊരു പദം അറബിസാഹിത്യം ഇന്നുവരെ വര്ജിവച്ചിട്ടില്ല. ഏതെങ്കിലും പ്രയോഗ രീതി അപരിഷ്കൃതം എന്ന് ആരോപിക്കപ്പെട്ടിട്ടുമില്ല. എല്ലാ രീതികളും ഇന്നുംവ്യാപകമായി നിലനില്ക്കുഎന്നു എന്ന് മാത്രമല്ല, ഭാഷാസൗന്ദര്യത്തിന്റെന അളവുകോലായിപരിഗണിക്കപ്പെടുകയും ചെയ്യുന്നു!! ഇനി പറയൂ, ഇതിനു സമാനം എന്നു ആരോപിക്കാവുന്ന ഒരു ഗ്രന്ഥംചൂണ്ടിക്കാണിക്കാമോ? ആരാണത് രചിച്ചത്?
Leave A Comment