തബ് ലീഗ് പ്രവർത്തകർക്കെതിരെ യോഗി സർക്കാർ കേസെടുത്തു
ലക്നൗ: നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാൻ യുപി സർക്കാർ തീരുമാനിച്ചു. ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും ആക്രമിച്ചു എന്ന ആരോപണം ഉന്നയിച്ചാണ് എൻഎസ്എ ചുമത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.

സമ്മേളനത്തിൽ പങ്കെടുത്തിരുന്നു ചിലരെ ഗാസിയബാദ് എം എം ജി ആശുപത്രിയിലാണ് താമസിപ്പിച്ചിരുന്നത്. ഇവർ നഴ്സുമാരെ മർദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നും മുൻകരുതലുകൾ ലംഘിച്ചത് ആശുപത്രി ജീവനക്കാരുടെ സുരക്ഷ കൂടി ബാധിക്കുന്നുവെന്നും ആരോപിച്ച് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ രവീന്ദ്ര പൊലീസിന് പരാതി നൽകിയതിനെ തുടർന്നാണ് കേസെടുക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ ഉൾപ്പെട്ടവർക്കതിരെയാണ് ദേശീയസുരക്ഷാ നിയമപ്രകാരം കേസെടുക്കാൻ യോഗി ആദിത്യനാഥ് ഉത്തരവിട്ടത്. കുറ്റപത്രം ചുമത്താതെ ഒരു വർഷം വരെ ജയിൽ നടക്കാവുന്ന കടുത്ത നിയമമാണ് ഇവർക്കെതിരെ ചുമത്തുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter