ഹുദൈദയില്‍ നിന്ന ഹൂഥികള്‍ പിന്മാറിയെന്ന് യു.എന്‍ ഉറപ്പുനല്‍കിയതായി യമന്‍

ഹുദൈദ തീരപ്രദേശത്ത് നിന്ന് ഹൂഥികള്‍ പിന്മാറിയതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗ്വട്ടേഴ്‌സ് വ്യക്തമാക്കിയെന്ന്  യമന്‍ വിദേശകാര്യമന്ത്രി ഖാലിദ് അല്‍ യമാനി പറഞ്ഞു.

ശനിയാഴ്ച നടന്ന യോഗത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ യമന്‍ ജനതയെ താഴെ വീഴാന്‍ അനുവദിക്കില്ലെന്ന്  ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് യമനി ട്വിറററില്‍ കുറിച്ചു.
ഗ്വട്ടേഴ്‌സ് ഹുദൈദ സന്ധി നടപ്പിലാക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്, അതിന്റെ ആദ്യപടിയെന്നോണം യമനില്‍ സമാധാനം നടപ്പിലാക്കുന്നതിനായി ഹൂഥികള്‍ അവിടം വിടും അദ്ധേഹം വ്യക്തമാക്കി.
ന്വൂയോര്‍ക്കില്‍ വെച്ച് യമന്‍ നയതന്ത്രരും ഗ്വട്ടേഴ്‌സും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹും യുഎന്‍ രാഷ്ട്രീയ കാര്യസെക്രട്ടറി ഡി കാര്‍ലോയും  ചേര്‍ന്ന് ഗൗരവതരമായ ചര്‍ച്ചകള്‍ നേരത്തെ നടത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter