മുസ്ലിംകളെ തടങ്കലിലാക്കുന്ന നിയമത്തില്‍നിന്ന് പിന്മാറാനാവശ്യപ്പെട്ട് ആംനസ്റ്റി ഇന്റര്‍ നാഷണല്‍
- Web desk
- Sep 25, 2018 - 03:40
- Updated: Sep 27, 2018 - 06:55
ചൈനയില്‍ ക്സിംജിയാങ്ങ് മേഖലയില്‍ തടങ്കലിലാക്കപ്പെട്ട ഒരു മില്യണോളം വരുന്ന മുസ്ലിം തടങ്കലില്‍ നിന്ന് മോചിപ്പിക്കാനാവശ്യപ്പെട്ട ആംനസ്റ്റി ഇന്റര്‍നാഷണല്‍.
ഏറ്റവും കൂടുതല്‍ മുസ് ലിംകള്‍ ഉള്ള ഉയിഗൂര്‍,കസാക് തുടങ്ങിയ പ്രദേശങ്ങളാണ് ഭരണകൂടം തടങ്കലിലാക്കാന്‍ ലക്ഷീകരിക്കുന്നതെന്നും രാഷ്ട്രീയവും സാസ്കാരികവുമായ നിര്‍ബന്ധിത പ്രചാരണ പരിശീലനങ്ങളാണ് അവര്‍ക്ക് നല്‍കിവരുന്നതെന്നും മനുഷ്യാവകാശ നിരീക്ഷകര്‍ തിങ്കളാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 2017 ഏപ്രിലിലാണ് തീവ്രവാദവുമായി സഹകരിക്കുന്നതെന്ന ആരോപണത്തിന്റെ പേരില്‍ ഉയിഗൂരികളെ അറസ്റ്റ് ചെയ്ത് ബെജിംഗില്‍ ആരംഭിച്ച് പുന വിദ്യഭ്യാസ ക്യാമ്പുകളിലേക്ക് അയച്ചു തുടങ്ങിയത്.
എന്നാല്‍ താടിയോ തട്ടമോ തലപ്പാവോ ധരിക്കുകയോ മുസ് ലിം ആരാധാനാ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയോ ചെയ്യുന്ന ഉയ്ഗൂര്‍ സംസ്കാരത്തെയും മുസ് ലിംകളെയും പൂര്‍ണമായി തീവ്രവാദികളായി മുദ്രകുത്തുകയാണെന്ന് ആംനസ്റ്റി വെളിപ്പെടുത്തുന്നു.
ചൈനയിലെ വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ക്സിംജിയാങ്ങില് നടക്കുന്ന ഈ കാമ്പയിന് തുടരാന്‍ അനുവദിക്കരുത് ആംനസ്റ്റിയുടെ കിഴക്കന്‍ ഏഷ്യന്‍ ഡയറക്ടര്‍ നിക്കോളാസ് ബിക്വെലിന് പറഞ്ഞു.
തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എന്ത് സംഭവിച്ചുവെന്നറിയാതെ നൂറായിരകണക്കിന് കുടുംബങ്ങളാണ് ഈ കടന്നാക്രമണം മൂലം ചിന്നിച്ചിതറിയിരിക്കുന്നത് ,ചൈനീസ് ഭരണകൂടം അവരോട് മറുപടി പറയാന്‍ ബാധ്യസ്ഥരാണ് ബിക്വേലിന് പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment