76 ഓളം  മസ്ജിദുകള്‍ക്കെതിരെ നിയമനടപടിയുമായി ഫ്രാന്‍സ്

76 ഓളം മസ്ജിദുകള്‍ക്കെതിരെയും മറ്റു മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാനൊരുങ്ങി ഫ്രാന്‍സ്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനെന്ന പേരിലാണ് മസ്ജിദുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ സര്‍ക്കാര്‍ തിരിയുന്നത്. 

76 പള്ളികളില്‍ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി സംശയമുണ്ടെന്ന് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ദാര്‍മാനിന്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ ഈ ആരാധനാലയങ്ങളില്‍ പരിശോധന നടത്തുകയും  സ്ഥിരീകരിക്കപ്പെട്ടാല്‍ അവ അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിലെ ഇസ്‌ലാമോഫോബിയയും മാക്രോണിന്റെ നിയമനടപടികളും ഏറെ ചര്‍ച്ചാവിഷയമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter