14 ഫലസ്ഥീനികളെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തു

ഗാസയിലും വെസ്റ്റുബാങ്കിലുമായി 14 ഫലസ്ഥീനികളെ ഇസ്രയേല്‍ അറസ്റ്റു ചെയ്തു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചുകൊണ്ടാണ് വെസ്റ്റ്ബാങ്കില്‍ നിന്ന് 9 പേരെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തത്. മറ്റു അഞ്ച്‌പേരെ ബത്‌ലഹേമില്‍ നിന്നും നാല് പേരെ ഹെബ്രോണില്‍ നിന്നും റെയ്ഡിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തിനിടെ നിരവധി ഫലസ്ഥീനികള്‍ക്ക് പരിക്കേറ്റു. നിലവിലെ കണക്കുകള്‍ പ്രകാരം 6,400 ഫലസ്ഥീനികളാണ് ഇസ്രയേല്‍ തടവുകളില്‍ കഴിയുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter