ഇസ്രയേല്‍-ഫലസ്ഥീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര ഫോര്‍മുലയെ പിന്തുണച്ച് ഫ്രാന്‍സ്

ഫലസ്ഥീന്‍-ഇസ്രയേല്‍ പ്രശ്‌നം പരിഹരിക്കാന്‍ ദ്വിരാഷ്ട്ര ഫോര്‍മുലയെ പിന്തുണച്ച ഫ്രാന്‍സ് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രാന്‍സിലെ എല്‍സീ കൊട്ടാരത്തില്‍  ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ് മൂദ് അബ്ബാസിനെ സ്വാഗതം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഇസ്രയേല്‍ സുരക്ഷ ഉറപ്പ് വരുത്തി കൊണ്ട് തന്നെ ഫലസ്ഥീന്‍ സ്വതന്ത്ര്യ രാഷ്ട്രമാവുക എന്ന ന്വായമായ ആവശ്യം തീര്‍ച്ചയായും തിരിച്ചറിയണം.
അതിന് ദ്വിരാഷ്ട്ര ഫോര്‍മുലയെന്ന മറ്റു സാധ്യമായ വഴികളൊന്നുമില്ല. പക്ഷെ ഇന്നീ പരിഹാരത്തിന് ഭീഷണിയുളള അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്, അതിനെ തരണം ചെയ്യണം. മാക്രോണ്‍ പറഞ്ഞു.
അന്താരാഷ്ട്ര നിയമം ലംഘിച്ച് ഇസ്രയേല്‍ ഫലസ്ഥീനില്‍ തുടരുന്ന ബില്‍ഡിംഗ് നിര്‍മ്മാണത്തെ നേരത്തെ തന്നെ ഫ്രാന്‍സ് അപലപിച്ചിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter