മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തെ അപലപിച്ച് ജോര്‍ദാന്‍

 

മാഞ്ചസ്റ്ററില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ജോര്‍ദാന്‍ ഗവണ്‍മെന്റ്. 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും 22 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ഭീകരാക്രമണത്തെ മീഡിയ വകുപ്പ് മന്ത്രി മുഹമ്മദ് മൊമാനിയാണ് ശക്തമായ ഭാഷയില്‍ അപലപിച്ചത്. ഭീകരവാദത്തിനെതിരെയും തീവ്രവാദത്തിനെതിരെയും പോരാടുന്നതില്‍ ജോര്‍ദാന്റെ ഔദ്യോഗിക വ്യക്താവ് കൂടിയാണ് മൊമാനി.
ബ്രിട്ടീഷ് ഗവണ്‍മെന്റിനും ഇരകളുടെ കുടുംബത്തിനും തങ്ങള്‍ അവര്‍ക്കൊപ്പമാണെന്ന് മൊമാനി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter