വിദ്യയിലൂടെ വിദ്യാര്‍ത്ഥികള്‍  കരുത്താര്‍ജിക്കണം: ആലിക്കുട്ടി മുസ്‌ലിയാര്‍

സാമൂഹിക നവോത്ഥാനത്തിന്റെ ഭാഗമാകാന്‍ അറിവിന് അതിര്‍ വരമ്പുകള്‍ നിശ്ചയിക്കാതെ  വിദ്യഭ്യാസം നേടി വിദ്യാര്‍ത്ഥികള്‍ കരുത്താര്‍ജിക്കണമെന്ന് സമസ്ത ജന.സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍.

എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ്ങ് നടത്തുന്ന നാഷനല്‍ കാംപസ് കാള്‍ രാമന്തളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
മുസ്‌ലിംകളായിരുന്നു ഒരുകാലത്ത് വിദ്യഭ്യാസ വിപ്ലവത്തിന് നേതൃത്വം നല്‍കിയിരുന്നത്.നമ്മില്‍ നിന്ന് പലരും കയ്യടക്കിയ ശാസ്ത്ര വിജ്ഞാന മേഖലകള്‍ നമുക്ക് തിരിച്ച് പിടിക്കാന്‍ സാധിക്കണം.
ലോകരുടെ പ്രശ്‌നങ്ങള്‍ക്ക് ആത്യന്തിക പരിഹാരം ആത്മീയതയിലാണെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ വ്യക്തമാക്കി.
പാണക്കാട് ഹമീദലി തങ്ങള്‍ അധ്യക്ഷനായി.
പരിപാടിയില്‍ നിരവധി പേര്‍ സംബന്ധിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter