ഭീം ആർമി   രാഷ്ട്രീയ പാര്‍ട്ടിയാകുന്നു: 2022 ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും
ലഖ്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധങ്ങൾക്ക് ചുക്കാൻ പിടിച്ച ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകുന്ന ദലിത് സംഘടനയായ ഭീം ആർമി രാഷ്ട്രീയ പാര്‍ട്ടിയാകുന്നു. ഇതിന്റെ പ്രഖ്യാപനം ഈ മാസം 15ന് നടക്കുമെന്ന് ആസാദ് പറഞ്ഞു. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ ജന്മദിനത്തിലാണ് പുതിയ ദലിത് പാർട്ടി പിറക്കുന്നത്. മുന്‍ ബി.എസ്.പി എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജാതി വിവേചനത്തിനെതിരായും ദളിത് യുവതയുടെ വിദ്യാഭ്യാസ നേട്ടത്തിനും വേണ്ടി രൂപീകരിച്ച ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാവുകയാണെന്നും 2022ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് പ്രതികരിച്ചു ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക നേട്ടം കൈവരിക്കാൻ ഭീം ആർമിക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter