വഖഫ് ട്രൈബ്യൂണല്‍ നിയമനം; സമസ്തയുടെ പരാതി ഉടന്‍ പരിഹരിക്കും: കെടി.ജലീല്‍

വഖഫ് ട്രൈബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പരാതിക്ക് പരിഹാരം കാണുമെന്ന് മന്ത്രി കെ.ടി ജലീല്‍. സമസ്തയുടെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിയുടെ ഉറപ്പ്.

വഖഫ് നിയമനവുമായി ബന്ധപ്പെട്ട് സമസ്ത തനിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.നിഷ്പക്ഷരായി നില്‍ക്കുന്ന ഒരാളാവണമെന്ന നിര്‍ദേശമാണ് സമസ്ത മുന്നോട്ട് വെച്ചത്.സമസ്തയുടെ ആവശ്യം തീര്‍ച്ചയായും സര്‍ക്കാര്‍ പരിഹരിക്കും.നിലവിലുള്ള ഒരാളെ മാറ്റിക്കൊണ്ടായിരിക്കും ഇതിന് പരിഹാരം കാണുകയെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
കോടതിയുടെ ഇടപെടല്‍ മൂലം ശരീഅത്ത് റൂള്‍ ഉണ്ടാക്കി വിഞ്ജാപനം ചെയ്തതിലെ പിഴവും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഉറപ്പ് പരിഗണിച്ച് മുതവല്ലിമാര്‍ നേരത്തെ നടത്താനിരുന്ന ധര്‍ണ്ണ മാറ്റിവെച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter