രാമക്ഷേത്രത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ സുപ്രീംകോടതിയെ സമീപിക്കും: വ്യക്തിനിയമ ബോര്‍ഡ്

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രംനിര്‍മ്മിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു.ബോര്‍ഡ് വക്താവും മുതിര്‍ന്ന അഭിഭാഷകനുമായ സഫരിയാബ് ജീലാനിയാണ് ഇക്കാര്യം അറിയിച്ചത്.

ബാബരി മസ്ജിദ് വിഷയത്തില്‍ ബോര്‍ഡിന് കീഴിലെ നിയമ വിഭാഗം പ്രത്യേകം റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് തര്‍ക്കത്തില്‍ സുപ്രീംകോടതി തന്നെ ഉത്തരവ് പുറപ്പെടുവിക്കട്ടെയെന്നാണ് ബോര്‍ഡിന്റെ നിലപാട്.ഈ വിഷയത്തില്‍ കോടതിക്ക് പുറത്തെ ചര്‍ച്ചകള്‍ ബോര്‍ഡിന് സ്വീകാര്യമല്ലെന്നും ജീലാനി വിശദീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter