കലാപബാധിത പ്രദേശങ്ങളിൽ മുസ്‌ലിം ലീഗിന്റെ സഹായഹസ്തം
- Web desk
- Mar 4, 2020 - 07:32
- Updated: Mar 4, 2020 - 18:39
ന്യൂഡൽഹി: സംഘ് പരിവാർ അക്രമികൾ അഴിഞ്ഞാടിയ
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപ ബാധിത മേഖലയില്‍ ദുരിതാശ്വാസവുമായി മുസ്‍ലിം ലീഗ് നേതാക്കൾ.
കലാപബാധിതർക്ക് മുസ്‌ലിം ലീഗ് ധനസഹായത്തിന്‍റെ ആദ്യ ഗഡു വിതരണം ചെയ്തു. ലീഗ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവരും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി അബ്ദുല്‍ മജീദ് അടക്കമുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
കലാപ ബാധിത മേഖലയിലൊന്നായ ഓള്‍ഡ് മുസ്തഫാബാദില്‍ വെച്ചാണ് ദുരിതാശ്വാസത്തിന്റെ ഉദ്ഘാടനം നടന്നത്.
കലാപത്തിന്റെ ഇരകളായ പത്തിലധികം പേര്‍ക്കാണ് ധനസഹായം നല്‍കിയത്.
വരും ദിവസങ്ങളില്‍ പ്രദേശങ്ങളില്‍ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തും. യൂത്ത് ലീഗും കെ.എം.സി.സിയുമടക്കം ലീഗിന്‍റെ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്നും നേതാക്കള്‍ അറിയിച്ചു.
മതപരമായ വിവേചനമില്ലാതെ കൊല്ലപ്പെട്ടവര്‍ക്കെല്ലാം ധനസഹായം നല്‍കുമെന്ന് വ്യക്തമാക്കിയ നേതാക്കൾ പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുമെന്നും പറഞ്ഞു.
ദുരിതാശ്വാസ നിധിയുടെ സമാഹരണത്തിനായി കേരളത്തിലുടനീളമുള്ള പള്ളികളിൽ ജുമാ നമസ്കാരത്തിന് ശേഷം മുസ്‌ലിം ലീഗ് പ്രവർത്തകർ പിരിവ് നടത്തിയിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment