പഴശ്ശിരാജ അവാര്‍ഡ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക്

ഏഴാമത് പഴശ്ശിരാജ അവാര്‍ഡ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ഉപാധ്യക്ഷനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സമര്‍പ്പിക്കും.

കേരളത്തിലെ വിദ്യഭ്യാസരംഗത്ത് ഹൈദരലി തങ്ങള്‍ നല്‍കിയ മാതൃകപരമായ സേവനങ്ങള്‍  മാനിച്ച് പഴശ്ശിരാജ കമ്യൂണിറ്റിയാണ് പുരസ്‌കാരം നല്‍കുന്നത്.
പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ബത്തേരി രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസ് തങ്ങള്‍ക്ക് പുരസ്‌കാരം സമ്മാനിക്കും. പതിനായിരം രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter