കൊറോണ പ്രതിരോധത്തിനായി ഫലസ്തീന് സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ
റിയാദ്: അധിനിവിഷ്ട കിഴക്കൻ ജറുസലേമിലെ ഫലസ്തീനി ക്ലിനിക്ക് ഇസ്രായേൽ സൈനികർ അടച്ചുപൂട്ടുകയും ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും ചെയ്ത് കൊറോണക്കെതിരെയുള്ള ഫലസ്തീന്റെ പ്രതിരോധം ദുർബലപ്പെടുത്തുന്നതിനിടെ ഫലസ്‌തീന്‌ സഊദി 2.66 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ചു. വെസ്‌റ്റ് ബാങ്ക്, ഗാസ മുനമ്പ് പ്രദേശങ്ങളില്‍ വൈറസ് ബാധയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ഫലസ്‌തീനികളുടെ സഹായത്തിനായാണ് സൗദി ഈ തുക അനുവദിച്ചിരിക്കുന്നത്.

കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്‍ഡ് റിലീഫ് സെന്റര്‍ മുഖേനയാണ് സഊദിയുടെ സഹായം. ഇതിന്റെ ഭാഗമായി ഫലസ്തീനിലെ വെസ്റ്റ് ബാങ്കിലേക്കും ഗാസ മുനമ്പിലേക്കും 10 ദശലക്ഷം സഊദി റിയാല്‍ വിലവരുന്ന 12 വിഭാഗത്തിലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ സൗദി എത്തിച്ചു നൽകും. ഇതിനായുള്ള കരാറിൽ ജോര്‍ദാനിലെ സഊദി എംബസിയില്‍ നടന്ന ചടങ്ങില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഫലസ്‌തീന്‍ നാഷണല്‍ ഫണ്ട് സിഇഒ റംസി ഖോരിയും ജോര്‍ദാനിലെ സഊദി അംബാസിഡര്‍ നായിഫ് അല്‍ സുദൈരിയുമാണ് കരാറില്‍ ഒപ്പ് വെച്ചത്.

വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ഫലസ്തീനീ‍ പ്രദേശങ്ങളില്‍ ഇതുവരെ 353 പോസിറ്റീവ് കേസുകളും രണ്ട് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter