യമനില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറായി യു.എ.ഇ

 

ആഭ്യന്തര യുദ്ധം ഭീതിയിലാഴ്ത്തിയ യമനില്‍ പൗരന്മാര്‍ക്ക് ആശ്വാസമായി വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറായി യു.എ.ഇ യെമനിലെ മൊക്ക തീരത്താണ് യു.എ.ഇയിലെ എമിറേറ്റ്‌സ് റെഡ്ക്രസന്റ് 17വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറെടുക്കുന്നത്.  യമനിലെ ദുസ്സഹമായ ജന ജീവതങ്ങള്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് യു.എ.ഇയിലെ എമിറേറ്റ്‌സ് റെഡ്ക്രസന്റ് പ്രവര്‍ത്തകര്‍  വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്.
യമനില്‍ നടമാടുന്ന ക്രൂര ചെയ്തികള്‍ക്കെതിരായ പ്രതിരോധമാണ്  ഈ മനുഷ്യത്വ നിര്‍മ്മിതികളെന്ന് സംഘാടകര്‍ വിലയിരുത്തുന്നു. ആയിരക്കണക്കിന് യമന്‍ പൗരന്മാര്‍ക്ക് ഭക്ഷണമെത്തിക്കുന്നതടക്കം നിരവധി  റിലീഫ് പ്രവര്‍ത്തനങ്ങളും  ഇ.ആര്‍.സി ഉദ്ദേശിക്കുന്നുണ്ട്

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter