നജ്മല്‍ ബാബുവിനോട് ഐക്യദാര്‍ഢ്യം; കമല്‍ സി ചവറയും ഇസ്‌ലാമിന്റെ വഴിയില്‍
നജ്മല്‍ ബാബുവിനോട് കുടുംബം നീതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആക്ടിവിസ്റ്റായ കമല്‍ സി ചവറ ഇസ് ലാം സ്വീകരിച്ചതായി വെളിപ്പെടുത്തി. തന്റെ ഫൈസ് ബുക്ക് കുറിപ്പിലൂടെയാണ് അദ്ധേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്നും മുസ് ലിമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ് ലിമാവുകയെന്നത് തന്നെ സമരമാണെന്നും അദ്ധേഹം പറയുന്നു.ബ്രാഹ്മണിക്കല്‍ നവലിബറല്‍ യുക്തിവാദത്തോടുളള പ്രതിഷേധവും നജ് മല്‍ ബാബുവിനോടുള്ള ഐക്യദാര്‍ഢ്യവുമാണ് തന്റെ ഇസ് ലാ മത സ്വീകരണമെന്നും തന്റെ പോസ്റ്റില്‍ അദ്ധേഹം വിശദീകരിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം
ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്
ജീവിക്കാനല്ല മുസ്ലീമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്ലീമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണ്
സമരമാണ്
ഇന്ന് ഇവിടെ ഇന്ത്യയില്‍
മുസ്ലീം ആവുകായെന്നത് വിപ്ലവപ്രവര്‍ത്തനമാണ്
സമരമാണ്
ഇസ്ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാന്‍ ആഗ്രഹിച്ചോ അല്ല
ഇസ്ലാമിന്റെ മാഹാത്മ്യം കണ്ടുമല്ല
നജ്മല്‍ ബാബുവിന്റെ അനുഭവത്തില്‍ പ്രതിഷേധിച്ച്
ഞാന്‍ ഇസ്ലാം മതം സ്വീകരിക്കുന്നു
മുസ്ലീമിന് നേരെയുണ്ടാവുന്ന ആദ്യ വെട്ടിന് എന്റെ കഴുത്ത് തയ്യാര്‍.