എന്റെ കഥയുടെ പേരില്‍ ഇസ്‌ലാമിനെ പ്രാകൃതമായി ചിത്രീകരിക്കരുത്:  ഉണ്ണി ആര്‍

കോഴിക്കാട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി ഇസ്‌ലാമിനെ അവഹേളിക്കുന്ന നാടകം അവതരിപ്പിച്ചതിനെതിരെ കഥാകൃത്ത് ഉണ്ണി.ആര്‍. 

ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥ ആധാരമാക്കി മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകം ഇസ്‌ലാം മതത്തെ മോശമായി ചിത്രീകരിക്കുന്നതായിരുന്നു.

തന്റെ അനുമതിയില്ലാതെയാണ് വാങ്ക് എന്ന കഥ സംവിധായകന്‍ നാടകത്തിനായി തെരെഞ്ഞെടുത്തത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഈ കഥയുടെ പേരില്‍ നാടകം അവതരിപ്പിക്കരുതെന്ന് ഡി.പി.ഐക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഉണ്ണി ആര്‍  വ്യക്തമാക്കി.

ഞാന്‍ ഇസ്‌ലാമിനെ പ്രാകൃതമായി കാണുന്നില്ല, ഇസ്‌ലാമില്‍ ഒരുപാട് വിപ്ലവാത്മകമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്, ലോകമെമ്പാടും ഒരു ഇസ്ലാമിക വിരുദ്ധ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തിന് അനുകൂലമായി എന്റെ കഥയെ വ്യാഖ്യാനിക്കരുതെന്നും ഉണ്ണി ആര്‍  പറഞ്ഞു.

എന്റെ കഥയെ ആര്‍ക്കും എടുത്ത് എന്തും  ചെയ്യാം എന്നതിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സമകാലിക മലയാളം വാരികയിലായിരുന്നു നേരത്തെ ഉണ്ണി ആറിന്റെ കഥ പ്രസിദ്ധീകരിച്ചത്. കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവത്തില്‍ ഇസ് ലാമിനെ അവഹേളിക്കുന്ന നാടകത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter