തുർക്കി അതിർത്തിയിൽ സുരക്ഷാ ഇടനാഴി സ്ഥാപിക്കാനുള്ള ആദ്യഘട്ടം വിജയകരം
അങ്കാറ: അമേരിക്കയും തുർക്കിയും യോജിച്ചെടുത്ത തീരുമാനപ്രകാരം തുർക്കി അതിർത്തിയിൽ സുരക്ഷാ ഇടനാഴി സ്ഥാപിക്കാനുള്ള ആദ്യഘട്ടം വിജയകരമാവുന്നു. അതിർത്തി പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കിയിരുന്ന തുർക്കി അതിർത്തി പ്രദേശങ്ങളിൽ നിന്ന് കുർദിഷ് സേന പിൻവാങ്ങാൻ തുടങ്ങി. പിന്മാറിയില്ലെങ്കിൽ തുർക്കി സൈന്യത്തെ വിന്യസിച്ചു കൊണ്ട് കുർദിഷ് വിമതരെ തുരത്തുമെന്ന് തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ പ്രദേശങ്ങളിൽ നിന്ന് ഐസിസിനെ ഈ മേഖലയിൽ നിന്നും തുരത്തിയോടിച്ച കുർദിഷ് സേന ആയിരുന്നതിനാൽ അവരുടെ പിൻമാറ്റം മേഖലയിൽ അസ്ഥിരത ഉണ്ടാകുമെന്ന് സ്വദേശ വാസികൾ ഭയക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter