പ്രധാനമന്ത്രി പുറത്തിറക്കിയ ഇന്ത്യൻ സ്വാതന്ത്ര്യ സമര രക്തസാക്ഷികളിൽ വാരിയൻ കുന്നത്തും ആലി മുസ്‌ലിയാരും
ന്യൂഡല്‍ഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായവരെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് പുറത്തിറക്കിയ പട്ടികയിൽ വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരും ഉൾപ്പെടുത്തി. ഡിക്ഷ്ണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് വാരിയന്‍കുന്നത് കുഞ്ഞ്ഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയും പേര് ഉള്‍പ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് പങ്കാളികളായവരെ ഉള്‍പ്പെടുത്തിയ അഞ്ച് വോള്യങ്ങളുള്ള പുസ്തകത്തിൽ അഞ്ചാം വാള്യത്തിലാണ് ആലി മുസ്‌ലിയാരരേക്കുറിച്ചും വാരിയന്‍ കുന്നത്തിനേക്കുറിച്ചും പ്രതിപാദിക്കുന്നത്. 'പ്രധാന ബ്രിട്ടീഷ് വിരുദ്ധ നായക പോരാളിയായിരുന്ന ആലിമുസ്‌ലിയാരുടെയും ബന്ധുവും സഹചാരിയുമായിരുന്നു കുഞ്ഞഹമ്മദ് ഹാജി. ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ അദ്ദേഹവും അദ്ദേഹത്തിന്റെ പിതാവും മക്കയിലേക്കു നാടുകടത്തപ്പെട്ടു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അവര്‍ മടങ്ങി എത്തി. പക്ഷേ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ അവസാനിപ്പിച്ചില്ല. തുടര്‍ന്ന്, ശ്രദ്ധേയനായ ഖിലാഫത്ത് നേതാവായി കുഞ്ഞഹമ്മദ് ഹാജി മാറി.

ബ്രിട്ടീഷ് സൈന്യത്തിനെതിരെ അദ്ദഹം പല തവണ പോരാട്ട സമരങ്ങള്‍ക്ക് നേതൃത്യം നല്‍കി.ബ്രിട്ടീഷ് ഭരണ സംവിധാനങ്ങളെ കുറച്ചുകാലത്തേക്ക് മരവിപ്പിച്ചു കൊണ്ട് ഏറനാടന്‍ പ്രദേശങ്ങളിലെ ഭരണാധികാരിയായി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്നെ സ്വയം പ്രഖ്യാപിച്ചു'-പുസ്തകത്തില്‍ പറയുന്നു. 1922 ജനുവരി മാസത്തില്‍ കല്ലാമൂലയില്‍ വച്ച്‌ കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷുകാര്‍ പിടികൂടിയതും വിചാരണക്ക് ശേഷം 1922 ജനുവരി 20 ന് ബ്രിട്ടീഷുകാര്‍ അദ്ദഹത്തെ വെടിവെച്ചു വീഴ്ത്തിയതും പുസ്തകത്തിൽ പരാമര്‍ശിക്കുന്നുണ്ട്. ആലി മുസ്‌ലിയാരുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter