മുസ്‌ലിംസമുദായം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വിഷയം വിദ്യഭ്യാസം: ഹാമിദ് അന്‍സാരി

മുസ്‌ലിം സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ പ്രധാന പ്രശ്‌നം വിദ്യഭ്യാസമാണെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി.

പലപ്പോഴും മുസ്‌ലിംകള്‍ നേരിടുന്ന വിഷയങ്ങളെ നാം മനസ്സിലാക്കിയിട്ടുണ്ട്, സ്വത്വത്തിന്റെയും സുരക്ഷയുടെ പ്രശ്‌നങ്ങള്‍, എന്നാല്‍ വിദ്യഭ്യാസമാണ് ഈ വിഷയങ്ങളില്‍ പ്രധാന പരിഗണന നല്‍കേണ്ടത്.ഹാമിദ് അന്‍സാരി പറഞ്ഞു.

ഇന്ത്യയിലെ മുസ്‌ലിംകള്‍ ഭൂതവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ ഡോ.അസ്ഗര്‍ അലി എഞ്ചിനീയര്‍ 12ാമത് അനുസ്മരണ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

സമൂഹത്തില്‍ വിദ്യഭ്യാസം അവഗണിക്കപ്പെടുകയും കുറഞ്ഞ പേര്‍ക്ക്  മാത്രമേ അത് ലഭിക്കുകയും ചെയ്യുന്നുവെന്നും  അദ്ധേഹം വ്യക്തമാക്കി.
ഡല്‍ഹിയില്‍ ധാരാളം സിക്കുകാരുണ്ട്.  അവര്‍ക്ക് വിദ്യഭ്യാസ സ്ഥാപനങ്ങളും മതകീയ സ്ഥാപനങ്ങളുമുണ്ട്, ഒരു ചെറിയ സമുദായത്തിന് ഇത്രയും ഉയര്‍ച്ചയില്‍ എത്താമെങ്കില്‍ എന്ത് കൊണ്ട് വലിയ സമൂഹത്തിന് ആയിക്കൂടാ അദ്ധേഹം അഭിപ്രായപ്പെട്ടു.
നിയമപരമായിട്ടാണെങ്കിലും 190 മില്യണ്‍ എന്നുള്ളത്  യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷമല്ല എന്നും അന്‍സാരി പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter