പൗരത്വ ഭേദഗതി നിയമത്തിനെതിരെ ന്യൂസിലൻഡിൽ പ്രതിഷേധം
ഓക്​ലന്‍ഡ്​: ​ കോവിഡ്​ മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് നിർത്തി വെച്ച ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരം പുനരാരംഭിച്ച് ന്യൂസിലാൻഡിലെ ഇന്ത്യക്കാർ. ന്യൂസിലാന്‍ഡില്‍ ജനജീവിതം സാധാരണഗതിയിലേക്ക്​ തിരിച്ചെത്തിയതോടെയാണ് സമരം പുനരാരംഭിച്ചത്. കോവിഡ് മൂലം ഇന്ത്യയില്‍ പ്രതിഷേധങ്ങൾ ഇല്ലാതായെങ്കിലും ന്യൂസിലാന്‍ഡില്‍ വീണ്ടും പ്രതിഷേധങ്ങളുയരുകയാണ്​.

മലയാളികള്‍ ഉള്‍പ്പടെയുള്ള ഒരു പറ്റം ഇന്ത്യക്കാരാണ്​​ ന്യൂസിലാന്‍ഡ് തലസ്ഥാനമായ വെല്ലിങ്ടണിലും ഓക്​ലാന്‍ഡിലും പ്രതിഷേധവുമായി ഒത്തുകൂടിയത്​. മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ പ്ലക്കാര്‍ഡുകളേന്തിയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയുമാണ്​ ആള്‍കൂട്ടം ഒത്തുചേര്‍ന്നത്​.

രാജ്യം കോവിഡ്‌ മുക്തമായതോടെയാണ് പ്രതിഷേധ സമരങ്ങള്‍ക്ക് അനുമതി ലഭിച്ചത്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കൈകൊണ്ട നിയമ നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു ​പ്രതിഷേധം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter