ദാഇശിനെയും സഖ്യകക്ഷികളെയും ഉടന്‍ സിറിയയില്‍ നിന്ന്  നീക്കംചെയ്യും: ഉര്‍ദുഗാന്‍

സിറിയയില്‍ നിന്ന് ദാഇശിനെയും സഖ്യകക്ഷികളെയും ഉടന്‍  നീക്കംചെയ്യുമെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യിബ് ഉര്‍ദുഗാന്‍.

യൂഫ്രട്ടീസിന്റെ തീരത്ത് ഞങ്ങള്‍ സമാധാനത്തിനടുത്താണ്, സുരക്ഷിതത്വവും സ്ഥിരതയും സിറിയയില്‍ മറ്റിടങ്ങളില്‍ കൈവരിച്ച പോലെ ഇവിടെയും സാധ്യമാവും.അതിന് വേണ്ടിയാണ് തങ്ങളുടെ സൈന്യം ഇവിടെ തുടരുന്നത് ഉര്‍ദുഗാന്‍ പറഞ്ഞു.

റഷ്യയുടെയും അമേരിക്കയുടെയും സൈന്യങ്ങള്‍ ഇപ്പോഴും സിറിയയില്‍ വിന്യസിച്ചിട്ടുണ്ട്.
സിറിയയുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് അമേരിക്കയോടും റഷ്യയോടും തുര്‍ക്കി സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു.
2016 മുതല്‍ തുര്‍ക്കി ആരംഭിച്ച യൂഫ്രട്ടീസ് ഷീല്‍ഡ് ഒലീവ് ബ്രാഞ്ച് ഓപ്പറേഷനിലൂടെ ഈ ഭാഗം സ്വതന്ത്ര്യമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter