വെട്ടുകിളികളെ നേരിടാൻ ഇന്ത്യ, പാകിസ്താൻ സംയുക്തനീക്കം
ഇസ്‌ലാമാബാദ്: മേഖലയില്‍ വിളകള്‍ തിന്നുനശിപ്പിക്കുന്ന വെട്ടുകിളികളെ നേരിടാൻ ശത്രുത മറന്ന് ഇന്ത്യ, പാകിസ്താൻ സംയുക്തനീക്കം നടത്തുന്നു. പാക് വിദേശകാര്യമന്ത്രാലയമാണ് ഇരു രാജ്യങ്ങളും സംയുക്ത നീക്കം നടത്തുന്നതായി അറിയിച്ചത്. രണ്ടു പതിറ്റാണ്ടിനിടയിൽ ഇരു രാജ്യങ്ങളും നേരിടുന്ന ഏറ്റവും വലിയ വെട്ടുകിളി ശല്യമാണിത്.

വെട്ടുകിളികളെ നിയന്ത്രിക്കുന്നതിനായി ഇരു രാജ്യങ്ങളും യു.എന്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ വഴി യോഗങ്ങള്‍ സംഘടിപ്പിക്കുകയും വിവരങ്ങള്‍ കൈമാറാറുകയും ചെയ്യുന്നുണ്ട്.  മാര്‍ച്ചില്‍ ചേര്‍ന്ന ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിലാണ് യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

അതിര്‍ത്തി പ്രദേശങ്ങളിലെ സഞ്ചാരപാതകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനൊപ്പം സാങ്കേതിക പ്രതിരോധപ്രവര്‍ത്തനങ്ങളിലെ ഏകീകരണത്തിനും രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter