ഹാദിയ ഇരുപതാം വാര്‍ഷിക സമാപന സംഗമം അബൂദാബിയില്‍

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ(ഹുദവീസ് അസോസിയേഷന്‍)യുടെ ഇരുപതാം വാര്‍ഷിക സമാപന സംഗമം 'എക്‌സലന്‍ഷ്യ - 2019' എന്ന പേരില്‍ 2019 ജനുവരി 18 ന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.   

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ.ഖാദര്‍ മൊയ്തീന്‍ സാഹിബ്, ദാറുല്‍ ഹുദ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ധീന്‍ നദ് വി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

എംപവര്‍ (ഇന്‍സ്റ്റിറ്റിയൂഷന്‍ എംപവര്‍മെന്റ് മീററ്), എക്ട്രാക്റ്റ് (ഫിഖ്ഹ് സെമിനാര്‍),എക്‌സപ്ലോര്‍ (പൊതു സമ്മേളനം) എന്നിവയാണ് പ്രധാന  പരിപാടികള്‍. ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍,ഡോ.കെ.പി ജാഫര്‍ ഹുദവി കൊളത്തൂര്‍,  ഡോ. കെ.ടി ഹാരിസ് ഹുദവി എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്തം കൊടുക്കും.

സമ്മേളനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഹാദിയ  പ്രതിനിധികള്‍ പങ്കെടുക്കുന്നഹാദിയ ഗ്ലോബല്‍ ഫോറവും നടക്കുമെന്ന്ഹാദിയ അബൂദാബി ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter