ഹജ്ജിനെ രാഷ്ട്രീയ വത്കരിക്കരുത്: മക്ക ഇമാം

 

ഏതെങ്കിലും വിഭാഗത്തിന്റെ പേരിലേ ദേശത്തിന്റെ പേരിലോ ഹജ്ജിനെ രാഷ്ട്രീയ വത്കരിക്കരുതെന്ന് മക്ക ഗ്രാന്‍ഡ് മസ്ജിദ് ഇമാമും ഖത്തീബും കൂടിയായ ശൈഖ് സാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദ്.
ഈ വിഷയത്തില്‍ സഊദിയുടെ നിലപാട് വളരെ വ്യക്തമാണ്. തീര്‍ത്ഥാടനത്തെ  ഏതെങ്കിലും വിഭാഗത്തിന്റെ രാഷ്ട്രീയ ആശയങ്ങള്‍ക്കോ ഉപവിഭാഗങ്ങള്‍ക്കോ വ്യത്യസ്ത ഭരണകൂടങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങളിലേക്കേ നീക്കാന്‍ ഉദ്ധേശിക്കുന്നില്ല, അത് നിരോധിക്കപ്പെട്ടതുമാണ്.
കഴിഞ്ഞ ദിവസം മസ്ജിദില്‍ തീര്‍ത്ഥാടകരെയും അല്ലാത്തവരെയും അഭിസംബോധന ചെയ്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് അദ്ധേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഹജ്ജ് തീര്‍ത്ഥാടകര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും അത് നല്‍കാന്‍ ഗവണ്‍മെന്റെ സന്നദ്ധമാണെന്നും അദ്ധേഹം പറഞ്ഞതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹജ്ജിലൂടെ എല്ലാവരും നാഥനിലേക്ക് പൂര്‍ണമായി സമര്‍പ്പിക്കുകയാണ്, അതിനെ രാഷ്ട്രീയ വത്കരിക്കക്കുയോ ചൂഷണം ചെയ്യുകയോ അനുവദിക്കേണ്ട ഒന്നെല്ലെന്നും അദ്ധേഹം ഊന്നിപ്പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter