ശരീഅത്തും പാശ്ചാത്യനിയമ ദര്ശനവും

ആസ്ട്രോഫിസിക്സിൽ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തമാണ് മൾട്ടിവേഴ്സ് തിയറി. ഇതനുസരിച്ചു പ്രപഞ്ചമെന്നത് അനന്തകോടി യൂണിവേഴ്സുകൾ ഉൾക്കൊള്ളുന്നതാണ്. ഓരോ യൂണിവേഴ്സും മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാണ്.  ഒരു യൂണിവേഴ്സിൽ നിലനിൽക്കുന്ന ഊർജതന്ത്ര-ബലതന്ത്ര നിയമങ്ങൾ ഒന്നും തന്നെ മറ്റൊരു യൂണിവേഴ്സിൽ സാധുവാകില്ല.ആയതിനാൽ തന്നെ ഒരു യൂണിവേഴ്സിനെ മറ്റൊരു യൂണിവേഴ്സിന്റ്റെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ മനസിലാക്കാനാവില്ല. ഇതിനെ അനുസ്മരിപ്പിക്കുന്ന വിധം ഓരോ നിയമവ്യവസ്ഥയും മറ്റൊരു നിയമവ്യവസ്ഥയിൽ നിന്ന് വ്യത്യസ്തമാണ്. കാരണം ഓരോ നിയമവ്യവസ്ഥയും അതിന്റെതായ ചരിത്രപരിണാമത്തിലൂടെ രൂപപെടുന്നതാണ്. അവയെ രൂപപ്പെടുത്തുന്ന മൂല്യവ്യവസ്ഥയും വ്യത്യസ്തമാണ്.

അതിനാൽ തന്നെ ഒരു നിയമവ്യവസ്ഥയുടെ തത്വങ്ങളുടെ അടിസ്ഥാനത്തിൽ  മറ്റൊരു നിയമവ്യവസ്ഥയെ അളക്കാനാവില്ല. ആംഗ്ലോ-സാക്സൺ നിയമവ്യവസ്ഥയും ഇസ്ലാമിക നിയമവ്യവസ്ഥയും വ്യത്യസ്തമായ രണ്ടു യൂണിവേഴ്സുകളാണ് .ഒന്ന് ഭൗതികതയിൽ ഊന്നിയ നിയമദർശനാമാണെകിൽ രണ്ടമത്തേത് ആത്മീയത്തിൽ അസ്ഥിവാരമിട്ട ഒരു നിയമശാസ്ത്രമാണ്. അതിനാൽ തന്നെ ഒന്നിന്റ്റെ അടിസ്ഥാനത്തിൽ മറ്റൊന്നിനെ വിലയിരുത്തനാവില്ല.

 ഈ ഒരു ബോധ്യത്തിൽനിന്നു ഉളവായിട്ടുള്ളതാണ് നിയമബഹുസ്വരത (ലീഗൽ പ്ലൂറലിസം) എന്ന ആശയം. ഒരേ രാഷ്ട്രവ്യവസ്ഥയ്ക്കുള്ളിൽ ,സമൂഹത്തിൽ നിലനിൽക്കുന്ന വൈവിധ്യങ്ങളുടെ അടിസ്ഥാനത്തിൽ ,വ്യത്യസ്ത നിയമവ്യവസ്ഥകളെ നിലനിറുത്തുക എന്നതാണ് നിയമബഹുസ്വരത. കാനഡ ഇതിന് നല്ല ഉദാഹരണമാണ്. കാനഡയുടെ ക്യുബെക് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബ്രിട്ടീഷ് കോമൺ നിയമവ്യവസ്ഥ നിലനിൽക്കുമ്പോൾ , ക്യുബെക് സംസ്ഥാനത്ത് മാത്രം 1804-ലെ നെപ്പോളിയനിക് കോഡിന്റ്റെ അടിസ്ഥാനത്തിലുള്ള ഫ്രഞ്ച് നിയമവ്യവസ്ഥയാണ് നിലനിൽക്കുന്നത്. കാനഡ ഇപ്പോഴും ബ്രിട്ടീഷ് ഡൊമിനിയൻ ആണ്; എന്നാൽ ക്യുബെക് മാത്രം ദീർഘ കാലം ഫ്രഞ്ച് അധീനതയിലായിരുന്നു. ഈ ചരിത്ര പാരമ്പര്യം അംഗീകരിച്ചു കൊണ്ടാണ് ക്യുബെകിന് അതിൻറ്റെ ഫ്രഞ്ച് നിയമവ്യവസ്ഥ നിലനിറുത്താൻ കനേഡിയൻ ഭരണഘടന അനുവദിച്ചത്.

ഇതേ രീതിയിൽ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്ത് നിസാമത്ത് അദാലത്ത്- ദിവാനി അദാലത്ത് എന്നിങ്ങനെ രണ്ടു തരം കോടതികൾ ഉണ്ടായിരുന്നു. നിസാമത്ത് അദാലത്തുകളിൽ ബ്രിട്ടീഷ് ക്രിമിനൽ നിയമം നടപ്പിലാക്കിയപ്പോൾ ദിവാനി അദാലത്തുകളിൽ മുഗൾ ചക്രവർത്തിയുടെ നിയമമാണ് നടപ്പിലാക്കിയത്. ആ നിയമം ഇസ്ലാമികമായിരുന്നു. 1937-ലെ ശരിഅത്ത് അപ്ലിക്കേഷൻ ആക്ട് അനുസരിച്ചു വിവാഹം, അനന്തരാവകാശം ,വഖ്ഫ് എന്നിവയിൽ മുസ്ളിംങ്ങൾക്ക് ശരിഅത്ത് ആയിരിക്കും ബാധകമാവുക എന്ന് പ്രഖ്യാപിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ശരിഅത്ത് ആക്ട് നിലനിര്ത്തി. എന്നാൽ ഭരണഘടനയുടെ അനുച്ഛേദം 44 പ്രകാരം സ്റ്റേറ്റ് രാജ്യത്തിന് മുഴുവൻ ബാധകമായ ഒരു ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ശ്രമിക്കണം എന്ന നിർദേശകതത്വം ഉൾപ്പെടുത്തി. ഏക സാംസ്കാരിക വാദം മുന്നോട്ട് വെക്കുന്ന ഹിന്ദുത്വവാദികൾ ഇത് ഒരു കച്ചി തുമ്പായി കണ്ടു ഏക സിവിൽ കോഡ് അവരുടെ അജണ്ടയായി സ്വീകരിച്ചു.

ശരീഅത്തും പാശ്ചാത്യനിയമദര്ശനവും 

 ഏകസിവില്കോഡ് വാദികള് മനസിലാക്കേണ്ട  പ്രധാനവസ്തുത, ശരീഅത്ത് എന്ന ഇസ്്ലാമികസങ്കേതവും പാശ്ചാത്യനിയമസങ്കല്പ്പവും തമ്മിലുള്ള മൗലികവ്യത്യാസമാണ്. പാശ്ചാത്യനിയമസങ്കല്പ്പമനുസരിച്ചു ജനങ്ങള്ക്കു നിയമനിര്മാണത്തില് പരാമധികാരമുണ്ട്. അതിനാലാണു പാശ്ചാത്യരാജ്യങ്ങളില് സ്വവര്ഗവിവാഹം നിയമവിധേയമായി മാറിക്കൊണ്ടിരിക്കുന്നത്. ഐസ്്ലാന്റിലെ പ്രസിഡന്റായിരുന്ന ജൊഹാന സിഗെർ  ടൊട്ടോഡയര് എന്ന വനിത, മറ്റൊരു വനിതയെ വിവാഹം കഴിച്ചപ്പോഴും സേവ്യര് ബെറ്റല് എന്ന ലെക്സംബര്ഗ് പ്രധാനമന്ത്രി മറ്റൊരു പുരുഷനെ വിവാഹം കഴിച്ചപ്പോഴും പാശ്ചാത്യലോകത്ത് അത് ആരുടേയും നെറ്റിചുളിപ്പിച്ചില്ല. ആംഗ്ലിക്കന് സഭ സ്വവര്ഗാനുരാഗികളായ ബിഷപ്പുമാരെ നിയമിക്കുകയും വത്തിക്കാന്പോലും ഇക്കാര്യം പരിഗണിക്കുകയും ചെയ്തു.

 എന്നാല്, ഇസ്്ലാമിക ശരീഅത്ത് അനുസരിച്ച് ഇത്തരം അനിയന്ത്രിതമായ നിയമനിര്മാണം സാധ്യമല്ല. ഇസ്്ലാമിക ശരീഅത്ത് അനുസരിച്ച് മനുഷ്യര്ക്ക് ഇജ്തിഹാദ്, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ സങ്കേതങ്ങള് ഉപയോഗിച്ചു നിയമം, ഖുര്ആന്, ഹദീസ് തുടങ്ങിയ പ്രാഥമിക ഉറവിടങ്ങളില്നിന്നു കണ്ടെത്താം. ഇതു നിയമനിര്ദ്ധാരണം (ലോ ഫൈന്ഡിങ്) ആണ്; പാശ്ചാത്യരീതിയിലുള്ള നിയമനിര്മാണം (ലോ മെയ്ക്കിങ്) അല്ല. നിയമത്തിന്റെ ഉറവിടത്തെ സംബന്ധിച്ചും പാശ്ചാത്യനിയമസങ്കല്പവും ഇസ്്ലാമിക ശരീഅത്തും തമ്മില് ഈ മൗലികവ്യത്യാസമുണ്ട്.

പാശ്ചാത്യനിയമസങ്കല്പ്പത്തില് താഴെ പറയുന്നവയാണു നിയമത്തിന്റെ ഉറവിടങ്ങള്:

1.നിയമനിര്മാണം അഥവാ ലെജിസ്്ലേഷന്: നിയമനിര്മാണസഭകള് ഉണ്ടാക്കുന്ന നിയമങ്ങള് 'സ്റ്റാറ്റിയൂട്ടുകള്' എന്നറിയപ്പെടുന്നു. ഭരണനിര്വഹണവിഭാഗം നിര്മിക്കുന്ന നിയമങ്ങളായ ഡെലിഗേറ്റഡ് ലെജിസ്്ലേഷനു'കളെയും ഇതിന്റെ പരിധിയില്പ്പെടുത്താം.

2. പ്രീസിഡന്റ്: കോടതികള് നിയമത്തെ വ്യാഖ്യാനിക്കുമ്പോള് രൂപപ്പെടുത്തുന്ന നിയമങ്ങള്. ഇവ 'കേസ് ലോ'എന്നറിയപ്പെടുന്നു. ഇന്ത്യയില് സുപ്രിംകോടതിക്കും ഹൈക്കോടതികള്ക്കുമാണ് ഇത്തരം നിയമങ്ങളുണ്ടാക്കാനുള്ള അധികാരം.

3. കീഴ്വഴക്കങ്ങളും ആചാരങ്ങളും: ഭരണഘടനാതത്വങ്ങള്ക്കു വിരുദ്ധമല്ലാത്ത സാമൂഹ്യചാരങ്ങള്ക്കു നിയമത്തിന്റേതിനു തുല്യമായ പദവി നില്കാറുണ്ട്.

ഇസ്്ലാമിക ശരീഅത്തിന്റെ ഉറവിടങ്ങള് ഇവയാണ്:

1- ഖുര്ആന്, 2- ഹദീസ്, 3- ഇജ്മാഅ്, 4- ഖിയാസ്.

ഈ രണ്ടു നിയമവ്യവസ്ഥകള് തമ്മിലുള്ള മൗലികവ്യത്യാസത്തിന്റെ അടിസ്ഥാന കാരണം ഉറവിടത്തിലുള്ള ഈ അന്തരംതന്നെയാണ്.

 ഇസ്്ലാമിക ശരീഅത്ത് ക്രോഡീകരിക്കപ്പെടണമെന്ന വാദം കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ആയിരുന്ന കമാല്പാഷ ഉന്നയിക്കുകയുണ്ടായി. ക്രോഡീകരണം (കോഡിഫിക്കേഷന്) നിയമത്തിന്റെ വളര്ച്ചയുടെ ഉച്ചസ്ഥായിയാണെന്ന വാദം ഹെന്റി മെയ്നിനെപ്പോലുള്ള ചിന്തകരും മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്, ഇതു പാശ്ചാത്യനിയമവ്യവസ്ഥയ്ക്കു മാത്രമാണു ബാധകമാവുക.

 ഇസ്്ലാമികവ്യവസ്ഥയുടെ അടിസ്ഥാനസ്വഭാവം അതിന്റെ അക്രോഡീകൃതമായ അവസ്ഥയാണ്. അതാണ് ഇസ്്ലാമിക ശരീഅത്തിനു അതിന്റെ വഴക്കം (ഫ്ളെക്സിബിലിറ്റി) പ്രദാനംചെയ്യുന്നത്. മാലിക് ഇബ്നു അനസ്(റ)ന്റെ കാലത്ത് അദ്ദേഹത്തിന്റെ രചനയായ 'അല്മുവത്ത'യെ ഉമവി സാമ്രാജ്യത്തിലെ കോഡായി പ്രഖ്യാപിക്കാന് സുല്ത്താന് ശ്രമിച്ചപ്പോള്, അദ്ദേഹംതന്നെ അതിനെ എതിര്ത്തത് ഇക്കാരണത്താലാണ്.

 മറ്റു മുസ്്ലിം ഭൂരിപക്ഷരാഷ്ട്രങ്ങളില് മുസ്്ലിംവ്യക്തിനിയമം ക്രോഡീകരിക്കപ്പെട്ടിരിക്കുന്നുവെന്നത് ഇന്ത്യയില് അങ്ങനെ ചെയ്യണമെന്നതിനു കാരണമല്ല. കാരണം, അത്തരം നിയമനിര്മാണങ്ങള് ശരീഅത്തില് പ്രമാണമല്ല.

ലോകത്ത് പ്രധാനമായും മൂന്നു നിയമവ്യവസ്ഥകളുണ്ട് 1- കോമണ് ലോ സിസ്റ്റം.2- കോണ്ടിനെന്റല് സിസ്റ്റം 3- ഇസ്്ലാമിക് സിസ്റ്റം.

ബ്രിട്ടനില് നിലനില്ക്കുന്ന നിയമവ്യവസ്ഥയാണ് കോണ് ലോ സിസ്റ്റം. ഇന്ത്യയിലെ നിയമവ്യവസ്ഥയില് ഇതിന്റെ സ്വാധീനം ഏറെയാണ്. നിയമനിര്മാണത്തേക്കാള് കോടതികള് ഉരുത്തിരിച്ചെടുക്കുന്ന തത്വങ്ങള്ക്ക് ഈ സമ്പ്രദായത്തില് പ്രാധാന്യമേറെയാണ്.

 പുരാതന റോമന് നിയമത്തില്നിന്നുണ്ടായ കോണ്ടിനന്റല് വ്യവസ്ഥ ഫ്രാന്സ് അടക്കമുള്ള യൂറോപ്യന് രാജ്യങ്ങളിലാണു നിലനില്ക്കുന്നത്. ഇതില് പ്രീസിഡന്റിനു വലിയ പ്രാധാന്യം നല്കാറില്ല. ഇസ്്ലാമിക നിയമവ്യവസ്ഥയാകട്ടെ ഇവ രണ്ടില്നിന്നും തികച്ചും വ്യത്യസ്തമാണ്. ഏതെങ്കിലും ഒരു വ്യവസ്ഥയ്ക്കു മറ്റു വ്യവസ്ഥയേക്കാള് ഔന്നിത്യം കല്പ്പിക്കുന്നതു വസ്തുനിഷ്ഠമല്ല.

ഇന്ത്യയില് മൂന്നുവ്യവസ്ഥകളും സഹവര്ത്തിക്കുന്ന ബഹുസ്വരനിയമ ആവാസവ്യവസ്ഥയാണ് നിലനില്ക്കുന്നത്. കോമണ് ലോ തത്വങ്ങള് നമ്മുടെ സിവില്- ക്രിമനല് നിയമങ്ങളുടെ പ്രതിപാദക നടപടിക്രമ രംഗങ്ങളില് ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. ഇന്ത്യയിലെ ക്രിമിനല് ജസ്റ്റിസ് രംഗത്തിന്റെ പുനഃക്രമീകരണത്തെപ്പറ്റി പഠിച്ച മളീമഠ് കമ്മിറ്റി കോണ്ടിനെന്റല് വ്യവസ്ഥയുടെ ചില നടപടിക്രമങ്ങള് ഇന്ത്യയില് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 ഇസ്്്ലാമിക ശരീഅത്ത് പരിമിതമായ തോതിലെങ്കിലും വ്യക്തിനിയമത്തിന്റെ രൂപത്തില് ഇന്ത്യയില് നിലനില്ക്കുന്നു. ഈ ബഹുസ്വരനിയമവ്യവസ്ഥ നിലനിര്ത്തുന്നതാണ് അഭിലഷണീയം. രാഷ്ട്രീയ- സാമൂഹ്യരംഗങ്ങളില് ബഹുസ്വരവാദങ്ങള് ഏറെ പിന്തുണ നേടുന്ന കാര്യവും പരിഗണിക്കപ്പെടേണ്ടതുണ്ട്. സാമ്പത്തികമേഖലയില് വ്യക്തിസ്വാതന്ത്ര്യത്തിനും സ്വയംനിര്ണയത്തിനും നല്കുന്ന ലിബര്ട്ടേറിയന് നയങ്ങള് പിന്തുടരുന്ന ഭരണകൂടം സാമൂഹ്യസാംസ്കാരികരംഗത്തു സമഗ്രാധിപത്യപ്രവണത കാണിക്കുന്നതു വിരോധാഭാസംതന്നെയാണ്.

ഏകസിവില്കോഡിന്റെ ചരിത്ര വഴി

 ഭരണഘടന നിര്മാണ സഭയില് ഏക സിവില്കോഡ് എന്ന ആശയം, അതിന്റെ പ്രസക്തി, സാമൂഹ്യപ്രത്യാഘാതം എന്നിവയെപറ്റി ചൂടേറിയ സംവാദങ്ങള് നടന്നിരുന്നു. സഭയിലെ മുസ്്ലിം അംഗങ്ങള് ഏക സിവില്കോഡിനെ അന്നുതന്നെ അതിശക്തമായി എതിര്ത്തിരുന്നു. സഭയ്ക്ക് അകത്തും പുറത്തും വിവാദം ആഞ്ഞടിച്ചു. ഈ ചര്ച്ചയില് പ്രധാനമായും മൂന്ന് സംവാദ വിഭാഗങ്ങള് ഉണ്ടായിരുന്നു.

1- എല്ലാ വ്യക്തി നിയമങ്ങളും പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെട്ട പുരോഗമനവാദികള്. ഇവരുടെ ഉദ്ദേശ്യശുദ്ധി അംഗീകരിക്കാവുന്നതാണ്. എന്നാല് അവര് അവരുടെ തന്നെ മുന്വിധിയുടെ തടവുകാരായിരുന്നു.

2- ശരീഅത്തിനെ മാത്രം വിമര്ശന വിധേയമാക്കി ഹിന്ദുത്വവാദികള്.

3- മുസ്്ലിം ന്യൂനപക്ഷത്തിന്റെ യുക്തിഭദ്രമായ ആശങ്കകള് പ്രകടിപ്പിച്ച് മുസ്്ലിം നേതാക്കളും ബുദ്ധിജീവികളും.

 കരടു ഭരണഘടനയില് അനുഛേദം 3 എസില് (35) ആയിരുന്നു ഏക സിവില്കോഡുമായി ബന്ധപ്പെട്ടത്. അനുഛേദം 3എസിന് മുഹമ്മദ് ഇസ്മയില് സാഹിബ് ഇങ്ങെയൊരു ഉപവകുപ്പ് അവതരിപ്പിക്കുകയുണ്ടായി. ''ഏതെങ്കിലും ജനവിഭാഗത്തിനു സ്വന്തമായി വ്യക്തിനിയമം ഉണ്ടെങ്കില് അത്തരം വിഭാഗത്തിനെ അവരുടെ വ്യക്തിനിയമം ഉപേക്ഷിക്കാന് നിര്ബന്ധിക്കരുത്.'' വ്യക്തിനിയമങ്ങള്, ജനവിഭാഗങ്ങളുടെ സാംസ്കാരിക അസ്തിത്വത്തിന്റെ ഭാഗമാണെന്ന് ഇസ്മയില് സാഹിബ് വാദിച്ചു. തലമുറകളായി അവര് പിന്തുടരുന്ന ജീവിത മാര്ഗത്തിലുള്ള അനാവശ്യമായ ഇടപെടലായിരിക്കും ഏക സിവില്കോഡ്. യൂഗോസ്ലാവിയയില് മുസ്്ലിംകള്ക്ക് അവരുടെ കുടുംബനിയമങ്ങള് ശരീഅത്ത് അനുസരിച്ച് ക്രമപ്പെടുത്താനുള്ള അവകാശം നല്കിയ ഉദാഹരണം. ഇസ്മയില് സാഹിബ് സഭയുടെ ശ്രദ്ധയില്പെടുത്തി. മറ്റു യൂറോപ്യന് ഭരണഘടനകളും ഇത്തരം സംരക്ഷണങ്ങള് ന്യൂനപക്ഷങ്ങള്ക്ക് നല്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല് ഇസ്മയില് സാഹിബിന്റെ ഭേദഗതി നിര്ദ്ദേശം അംഗീകരിക്കപ്പെട്ടില്ല.

 മറ്റൊരു അംഗം നസീര് അഹ്്മദ് വേറെയൊരു ഭേദഗതി നിര്ദ്ദേശിച്ചു:

''സ്റ്റാറ്റിയൂട്ടുകളാല് സംരക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തി നിയമം ബന്ധപ്പെട്ട ജനവിഭാഗത്തിന്റെ (യൂനിയന് പാര്ലമെന്റ് നിര്ദ്ദേശിക്കുന്ന തരത്തില് നേടിയെടുത്ത) അനുമതിയോടെയല്ലാതെ മാറ്റാവുന്നതല്ല.''

ഏക സിവില്കോഡ് മുസ്്ലിംകള്ക്ക് മാത്രമല്ല, സ്വന്തമായി മതനിയമമുള്ള ഏത് ജനവിഭാഗത്തിനും അസൗകര്യമുണ്ടാക്കും. അത് ഭരണഘടനാ ഉറപ്പ് നല്കുന്ന മത- സാംസ്കാരിക അഴകാശങ്ങള് ലംഘിക്കുകയും ചെയ്യും. 175 വര്ഷകാലത്തെ ബ്രിട്ടീഷ് ഭരണകാലത്തുപോലും മുസ്്ലിംകളുടെ വിവാഹം, വിവാഹമോചനം, മഹര്, ജീവനാംശം, രക്ഷാകര്തൃത്വം, അനന്തരാവകാശം, ഒസ്യത്ത്, വഖ്ഫ് തുടങ്ങിയ വിഷയങ്ങളില് മുസ്്ലിം വ്യക്തിനിയമത്തില് കൈകടത്തിയിട്ടില്ല എന്ന കാര്യവും നസീര് അഹ്്മദ് ചൂണ്ടിക്കാട്ടി. നൂറ്റി എഴുപത്തിയഞ്ച് വര്ഷം ബ്രിട്ടീഷുകാര് ചെയ്യാന് ഭയപ്പെട്ട, 500 വര്ഷങ്ങളായി മുസ്്ലിംകള് തന്നെ ചെയ്യാന് ശ്രമിക്കാത്ത കാര്യം ചെയ്യാന് സ്റ്റേറ്റിനെ അധികാരപ്പെടുത്തരുതെന്നും നസീര് അഹ്്മദ് ആവശ്യപ്പെട്ടു.

 സഭയിലെ വേറെയൊരു അംഗമായ മഹ്ബൂബ് അലി ബെയ്ഗ് നിര്ദ്ദേശിച്ച ഭേദഗതി ഇങ്ങനെയായിരുന്നു:

''ഈ അനുഛേദത്തിലുള്ള ഒന്നും തന്നെ പൗരന്മാരുടെ വ്യക്തി നിയമത്തെ ബാധിക്കുന്നതല്ല.'' അനുഛേദം 35 കുടുംബ നിയമം, അനന്തരാവകാശ നിയമം തുടങ്ങിയ സിവില് നിയമങ്ങളെ ബാധിക്കില്ലെന്നും സ്വത്ത് കൈമാറ്റം, കരാര് നിയമം തുടങ്ങിയ മേഖലകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും വ്യക്തമാക്കാനാണ് മഹ്ബൂബ് അലി ബെയ്ഗിന്റെ ഭേദഗതി ഉദ്ദേശിച്ചത്. പോക്കര് സാഹിബും അനുഛേദം 35 നു ഭേദഗതി നിര്ദ്ദേശിക്കുകയുണ്ടായി. അനന്തരാവകാശം, വിവാഹം തുടങ്ങിയ വിഷയങ്ങള് കേന്ദ്ര ഗവണ്മെന്റിനും സംസ്ഥാന ഗവണ്മെന്റിനും നിയമനിര്മാണം നടത്താന് സാധിക്കുന്ന കണ്കറന്റ് ലിസ്റ്റില് ഉള്പ്പെടുത്തിയിട്ടുള്ള കാര്യം പ്രഗത്ഭ ഭരണതന്ത്രജ്ഞനായ ഹുസൈന് ഇമാം സഭയുടെ ശ്രദ്ധയില്പെടുത്തി. ഇത് തന്നെ ഇക്കാര്യത്തില് ഐക്യരൂപം ഉണ്ടാക്കാന് ഭരണഘടന ഉദ്ദേശിക്കുന്നില്ല എന്ന കാര്യമല്ലേ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

(ഭരണഘടനയുടെ ഷെഡ്യൂള് ഏഴ്, ലിസ്റ്റ് മൂന്ന് കണ്കറന്റില് ലിസ്റ്റിന്റെ അഞ്ചാം എന്ട്രിയില് താഴെ പറഞ്ഞ കാര്യങ്ങള് ഉള്പ്പെടുത്തിയിരിക്കുന്നു: വിവാഹവും വിവാഹമോചനവും, ദത്ത്, ഒസ്യത്ത്, അനന്തരാവകാശം കൂട്ടുകുടുംബവും സ്വത്ത് വിഭജനവും, ഭരണ ഘടന നിലവില്വരുന്നതിനു മുന്പ് വ്യക്തിനിയമമനുസരിച്ച് വിധി കല്പിച്ചിരുന്ന കാര്യങ്ങള്)

 ഏക സിവില്കോഡിനെ അനുകൂലിച്ച കെ.എം മുന്ഷി അഭിപ്രായപ്പെട്ടത്, ഭരണഘടന ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യം, മതേതര രംഗങ്ങളില് സ്റ്റേറ്റിനു നിയന്ത്രണങ്ങള് കൊണ്ടുവരാനുള്ള അധികാരത്തെ പരിമിതപ്പെടുത്തുന്നില്ല എന്നാണ്. എന്നാല് കുടുംബനിയമങ്ങള് മതത്തിന്റെ പരിധിക്കു പുറത്താണ് എന്ന മുന്ഷിയുടെ വാദം ബാലിഷമായിരുന്നു. 'ഹിന്ദു കോഡ് ബില്, മനുവിന്റെയോ യജ്ഞവാല്ക്യന്റെയോ തത്വങ്ങള്ക്ക് അനുസൃതമല്ല; എങ്കില് എന്തുകൊണ്ട് ശരീഅത്തിനു അനുസൃതമല്ലാത്ത ഒരു വ്യക്തി നിയമം മുസ്്ലിംകള്ക്കും സ്വീകരിച്ചുകൂട?'' എന്നൊരു വാദവും മുന്ഷി ഭരണഘടന നിര്മാണ സഭയില് ഉന്നയിച്ചു. മനുവും യജ്ഞവാല്ക്യനും ദൈവമാണെന്ന് ഹിന്ദുക്കള്ക്ക് പോലും വാദമുണ്ടാകില്ല. എന്നാല് ശരീഅത്ത് ദൈവപ്രോക്തമാണ് എന്ന കാര്യത്തില് മുസ്്ലിംകള്ക്ക് ഒരു സംശയവുമില്ലെന്ന കാര്യം മുന്ശി മറന്നുപോയി. വ്യക്തി നിയമങ്ങള് മതത്തിന്റെ ഭാഗമാണ് എന്ന ധാരണ സൃഷ്ടിച്ചത് ബ്രിട്ടീഷുകാരാണ് എന്നതാണ് മുന്ഷിയുടെ മറ്റൊരു വാദം. എന്നാല് സഹസ്രാബ്ദങ്ങളായി മുസ്്ലിംകള് വ്യക്തിനിയമം അവരുടെ മതത്തിന്റെ ഭാഗമായി കണ്ടിരുന്നുവെന്ന വസ്തുത അദ്ദേഹം അറിയാതെ പോയത് അദ്ദേഹത്തിനു ഇസ്്ലാമിക ചരിത്രത്തിലുള്ള പരിചയ കുറവുകൊണ്ടായിരിക്കാം.

 ഭരണഘടനാ നിര്മാണസഭയിലെ ഇതുസംബന്ധമായ ചര്ച്ച ഉപസംഹരിച്ചുകൊണ്ട് ഡോ. അംബേദ്കര് ഇങ്ങനെ പ്രസ്താവിച്ചു: 

''രാഷ്ട്രത്തിന്റെ പരമാധികാരം, അപരിമിതമാണെന്ന് വാദിക്കുന്നുവെങ്കിലും യഥാര്ഥത്തില് പരിമിതം തന്നെയാണ്. എന്തുകൊണ്ടെന്നാല് അധികാര പ്രയോഗത്തില് പരമാധികാരം വ്യത്യസ്ത സമുദായങ്ങളുടെ വികാരങ്ങളുമായി യോജിത്തു പോകേണ്ടതുണ്ട്. ഒരു ഭരണകൂടവും മുസ്്ലിംകളെ പ്രകോപിപ്പിക്കുന്ന രീതിയില് അധികാരം പ്രയോഗിക്കരുത്. അത്തരത്തില് ഒരു 

ഭരണകൂടം പ്രവര്ത്തിച്ചാല് അതൊരു ഭ്രാന്തന് ഭരണകൂടമായിരിക്കും എന്നു ഞാന് കരുതുന്നു.'' ഏക സിവില്കോഡ് നടപ്പിലാക്കുകയാണെങ്കില് അത് ബന്ധപ്പെട്ടവരുടെ സമ്മതത്തോടുകൂടി മാത്രമായിരിക്കുമെന്ന് അംബേദ്കര് ഉറപ്പ് നല്കുകയും ചെയ്തു.

മുത്തലാഖ് വിധിയും ഓർഡിനൻസും 

 ഷെയറാ ബാനു vs. യൂണിയൻ ഓഫ് ഇന്ത്യ കേസിൽ മുസ്ലിം വ്യക്തി നിയമം അനുസരിച്ചുള്ള മുത്തലാഖ് അഥവ തലാഖുൽ ബിദ്അ അസാധുവാണെന്നും അതിന് റദ്ദാക്കാവുന്ന ഒരു തലാഖിന്റ്റെ ഫലമേയുള്ളൂ എന്നും വിധിച്ചു. ചില ജഡ്ജിമാർ ഭരണഘടനയുടെ സമത്വം (അനുച്ഛേദം 14) ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം (അനുച്ഛേദം 21) എന്നിവയുടെ അടിസ്ഥാനത്തിൽ ഈ വിധിയിൽ എത്തിച്ചേർന്നപ്പോൾ, ജസ്റ്റിസ് കുര്യൻ ജോസഫ് മുത്തലാഖ് ഖുർആൻ മുന്നോട്ടുവെക്കുന്ന തത്വങ്ങൾക്ക് എതിരാണ് എന്നാണ് നിരീക്ഷിച്ചത്.

 ഗ്രീക്ക് ഇതിഹാസമായ ഒഡിസ്സിയിൽ ട്രോജൻ കുതിരയുടെ കഥപറയുന്നുണ്ട്.പത്ത് ദിവസത്തെ ഫലശൂന്യമായ ഉപരോധത്തിന് ശേഷം , ട്രോയ് നഗരത്തിലേക്ക് കടന്നുകയറാൻ വേണ്ടി ഗ്രീക്കുകാർ കണ്ടെത്തിയ തന്ത്രമായിരുന്നു ഇത്. ഗ്രീക്കുകാർ ഒരു മരക്കുതിര നിർമിച്ച് അതിന്റെ  അകത്ത് സൈനികരെ ഒളിപ്പിച്ചു വെച്ച ശേഷം സൈനിക പിന്മാറ്റം നടത്തി .ട്രോയ് സൈന്യം , മരക്കുതിരയെ അവരുടെ കോട്ടയിലേക്ക് കൊണ്ടു പോയി . ഇങ്ങനെ ഒളിച്ചു കടന്ന ഗ്രീക്ക് സൈനികർ,  ട്രോയ് നഗരത്തെ തകർത്തു. ഇതേ രീതിയിൽ, മുസ്ലിം വ്യക്തി  നിയമം എന്ന ട്രോയ് ദുർഗത്തിലേക്ക്  കടന്നു കയറാൻ അതിന്റെ ശത്രുക്കൾക്കു ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാൽ ഷെയറാ ബാനു x യൂണിയൻ ഓഫ് ഇന്ത്യ കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ കേന്ദ്ര ഗവണ്മെന്റ് അവതരിപ്പിച്ച മുസ്ലിം വുമൺ ( പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാര്യേജ് ) ഓർഡിനൻസ് 2018 , ഇത്തരത്തിൽ മുസ്ലിം വ്യക്തി നിയമത്തിലേക്ക് ഗൂഢമായി കടന്നു കയറാനുള്ള ഒരു ട്രോജൻ കുതിരയായേ കാണാനാവൂ.

 ഷെയറാ ബാനോ x യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാറും  ജസ്റ്റിസ് അബ്ദുൽ നസീറും എഴുതിയ വിധിന്യായത്തിൽ , വ്യക്തി നിയമം അനുസരിച്ചു ജീവിക്കുവാനുമുള്ള അവകാശം ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം മതവിശ്വാസത്തിനുള്ള മൗലികാവകാശത്തിന്റെ  ഭാഗാമാന്നെന്നു അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു.

തലാഖുൽ ബിദ അഥവാ മുത്തലാഖ് മാത്രമല്ല എല്ലാ രീതിയുള്ള തലാഖും ഭരണഘടനാ വിരുദ്ധമാണ് എന്നു പ്രഖ്യാപിക്കണം എന്ന അറ്റോർണി ജനറലിന്റെ (കേന്ദ്ര ഗവണ്മെന്റിന്റെ) വാദം തള്ളുകയും ചെയ്തിരുന്നു.യുക്തിവാദത്തിന്റെ അടിസ്ഥാനത്തിൽ മതത്തിൻെയും വ്യക്തിനിയമത്തിന്റേയും തത്വങ്ങളെ പരിശോധനവിധേയമാക്കൻ കോടതിക്കാവില്ല എന്നും ജസ്റ്റിസ് ഖേഹാറും അബ്ദുൽ നസീറും പ്രസ്തുത വിധിന്യായത്തിൽ പ്രസ്താവിച്ചു.''വിശ്വാസികൾ വ്യക്തി നിയമത്തെ എങ്ങനെ ദർശിക്കുന്നു എന്നതാണ് പ്രസക്തമായ കാര്യം; അല്ലാതെ യുക്തിവാദികൾ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതല്ല. അനുച്ഛേദം 25 പ്രകാരം ഭരണഘടനാകോടതികളുടെ ധർമം വ്യക്തിനിയമത്തെ സംരക്ഷിക്കുക എന്നതാണ്; അതിൽ തെറ്റ് കണ്ടുപിടിക്കുക എന്നതല്ല'' - കോടതി ഇക്കാര്യം സുതരാം വ്യക്തമാക്കിട്ടുണ്ട് (വിധിന്യായത്തിലെ 196 മത് ഖണ്ഡിക നോക്കുക). തലാഖുൽ ബിദ അഥവാ മുത്തലാഖിനെ സംബന്ധിച്ചു ഒരു നിയമ നിർമാണം നടത്തനാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നത്. എന്നാൽ പുതിയ ഓർഡിനൻസിലെ വകുപ്പ് 3  ആശയകുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ് ഡ്രാഫ്റ്റ് ചെയ്തിരിക്കുന്നത്.ഇത് ഭാവിയിൽ തെറ്റായ രീതിയിൽ വ്യഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ട് .

 ഷെയറാ ബാനോ x യൂണിയൻ ഓഫ് ഇന്ത്യ കേസിലെ തന്റെ വിധിന്യായത്തിൽ ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ മുസ്ലിം വ്യക്തിനിയമമനുസരിച്ചു് വിവാഹം  ഒരു സിവിൽ കരാറാണ് എന്ന തത്വം അടിവരയിട്ടു പറഞ്ഞിരുന്നു . കരാർ സിദ്ധാന്തത്തിനെ അസാധുവാക്കുന്നതാണ് പുതിയ ഓർഡിനൻസ്. കരാറിലെ രണ്ടു പാർട്ടികൾക്കും അവരുടെ വ്യവസ്ഥകൾ കരാറിൽ - നിക്കാഹ് നാമയിൽ -ഉൾപെടുത്താവുന്നതാണ്.

ഒരു സിവിൽ കരാറിന്റെ ലംഘനത്തിന്ന് ക്രിമിനൽ ബാധ്യതാ സൃഷ്ടിക്കുക എന്നത് നിയമത്തിന്റെ പൊതുതത്വത്തിന്നു നിരക്കുന്നതല്ല. പുതിയ ഓർഡിനൻസ് പ്രകാരം മുതാലാഖ് ചൊല്ലുന്ന ഭർത്താവിന് മൂന്നു വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാം.ഇത് ജാമ്യം ലഭിക്കാത്ത കുറ്റമായിരിക്കും .തലാഖുൽ ബിദാ അസാധുവായി പ്രഖ്യാപിച്ച മുസ്ലിം രാഷ്ട്രങ്ങളിൽ ഒന്നും തന്നെ ഇത്തരം ക്രിമിനൽ ദണ്ഡനീയത വിഭാവനം ചെയ്യുന്നില്ല.  

 പ്രത്യക്ഷത്തിൽ നിയമനിർമാണം നടത്താനാൻ അധികാരമില്ലാത്ത വിഷയത്തിൽ പരോക്ഷമായി നിയമനിര്മാണം നടത്തുന്നതിനെ വഞ്ചനാത്മകമായ നിയമനിർമാണം അഥവാ കളറബ്ൾ ലെജിസ്ലേഷൻ എന്നാണ് പറയുന്നത് .അത്തരം നിയമനിർമാണം നിയമവിരുദ്ധമാണ്.പ്രത്യക്ഷത്തിൽ ചെയ്യാനാവാത്തത് പരോക്ഷമായും ചെയ്യാനാവില്ല എന്താണ് തത്വം.മേൽസൂചിപ്പിച്ചത് പോലെ വ്യക്തിനിയമം ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം മൗലികാവകാശത്തിന്റെ ഭാഗമാണ്. അനുച്ഛേദം 13 പ്രകാരം മൗലികാവകാശം ലംഘിക്കുന്ന തരത്തിൽ നിയമനിർമാണം നടത്താൻ പാർലമെന്റിനു അധികാരം ഇല്ല.

എന്നാൽ പുതിയ ഓർഡിനൻസ് പ്രകാരം വിവാഹമോചിതയായ സ്ത്രീക്ക് ജീവനാംശം നല്കാൻ ഭർത്താവിന്മേൽ  ബാധ്യത  സൃഷിടിക്കുന്നു .ഇത് വ്യക്തിനിയമത്തിനു വിരുദ്ധമാണ് .ഇതും ക്രിമിനൽ ശിക്ഷബാധ്യത അനുശാസിക്കുന്ന വകുപ്പും വ്യക്തമായും കളർറബ്ൾ നിയമനിർമാണം ആണ്. വിവാഹവും വിവാഹമോചനവും ഭരണഘടനയുടെ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട കാര്യങ്ങളാണ്.എന്നാൽ കേന്ദ്ര സർക്കാർ ഈ ബില്ലിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരുകളുമായികൂടിയാലോചിക്കുകയുണ്ടായില്ല.ഇക്കര്യവുമായി ബന്ധപ്പെട്ട മുസ്ലിം പേഴ്സണൽ ലോ ബോർഡ് അടക്കമുള്ള കക്ഷികളുമായും കൂടിയാലോചന നടത്തിയില്ല.

 അനുപാതികത്വതത്വം (പ്രിൻസിപ്ൾ ഓഫ് പ്രൊപോർഷണാലിറ്റി) നിയമനിർമാണ വേളയിൽ പരിഗണിക്കപ്പെടേണ്ടതാണ്. മുത്തലാഖ് (തലാഖുൽ ബിദാ) അസാധുവാണെന്ന് സുപ്രീം കോടതിയും ഇപ്പോൾ പുതിയ ഓർഡിനൻസ് പ്രകാരവും പ്രഖ്യാപിക്കുന്നു .ഈ പശ്ചാത്തലത്തിൽ മുത്തലാഖ് എന്നത് ഒരു നിയമപരമായി ഒരു ഫലവും സൃഷ്ടിക്കാത്ത ഒരു പാഴ്വാക്ക് മാത്രമാണ്.

അത് ഉച്ചരിക്കുന്നതിനു മൂന്നു വര്ഷം തടവ് ശിക്ഷ നല്കുന്നത് ഒരു ഭ്രാന്തൻ ഡ്രാക്കോയിയൻ നിയമം തന്നെയാണ് .കുറെ മുസ്ലിം പുരുഷന്മാരെ കുറ്റവാളികളാകുക എന്ന പൈശാചിക ലക്ഷ്യമാണോ കേന്ദ്ര സർക്കാരിന് ഉള്ളത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുത്തലാഖ് അസാധു ആണെകിൽ വിവാഹബന്ധം തുടർന്നും നില നിൽക്കും. എങ്കിൽ പിന്നെ ഭാര്യക്ക് സന്ധാരണ ബത്തയും കുട്ടികളുടെ കസ്റ്റഡിയും നൽകുന്നതിനെ പറ്റി പ്രതേകിച്ചു പറയേണ്ടതുണ്ടോ?

തലാഖും മറ്റു രീതിയിലുള്ള വിവാഹമോചനങ്ങളും കോടതി വഴി മാത്രമാക്കിയാൽ അത് കാലവിളംബത്തിനും അനാവശ്യ പണച്ചെലവിനും കാരണമാകും. ഭാര്യക്കു ഭർത്താവിനെ വിവാഹമോചനം ചെയ്യാനുള്ള ഫസ്ഖ് എന്ന ഉപാധി 1939 -ലെ ഡിസോലുഷൻ ഓഫ് മുസ്ലിം മാര്യേജ്സ്  ആക്ട് പ്രകാരം കോടതി വഴിയാക്കിയപ്പോൾ അതുവരെ ലളിതമായിരുന്ന ഫസ്ഖ് ചെലവേറിയതും കാലതാമസം വരുത്തുന്നതുമായി മാറിയ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്.നമ്മുടെ കുടുംബ കോടതികൾ ഇപ്പോൾ തന്നെ താങ്ങാൻ ആവാത്ത ജോലിഭാരം കൊണ്ട് ബുദ്ധിമുട്ടുകയാണ് എന്ന വസ്തുതയും ഓർക്കുക.

 തർക്കങ്ങൾ പരിഹരിക്കാൻ കോടതിയില്ലാത്ത ബദൽ മാര്ഗങ്ങള് ഇപ്പോൾ ഏറെ ജനപ്രിയവും ഫലപ്രദവുമായിമാറിയിട്ടുണ്ട് . സർക്കാർ  അടക്കമുള്ള ഏജൻസികൾ ഇവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു ഓൾ ഇന്ത്യ മുസ്ലിം പേർസണൽ ലോ ബോർഡിന്റെ കീഴിൽ പ്രവൃത്തിക്കുന്ന ദാറുൽ ഖാദ എന്ന വൈവാഹിക തർക്ക പരിഹാര സമിതികൾ ഇത്തരം ഒരു ബദൽ തർക്ക പരിഹാര സംവിധാനമാണ്.ഇവക്കു നിയമത്തിന്റെ പിൻബലം ഇല്ലെങ്കിലും വൈവാഹിക തർക്കങ്ങൾ ചെലവ് കുറഞ്ഞ രീതിയിൽ കാലതാമസം ഇല്ലാതെ പരിഹരിക്കാൻ ഇവ സഹായകമാണ്. ഹൈദരാബാദിലെ നൽസാർ യൂണിവേഴ്സിറ്റിയിലെ ഡോ .ഫൈസാൻ മുസ്തഫയും മഹേന്ദ്ര കുമാർ ശുക്ലയും ദാറുൽ ഖദാകളെ പറ്റി നടത്തിയ ''വിമൻസ് അക്സസ്സ് ടു ജസ്റ്റിസ് അറ്റ് ദാറുൽ ഖദാ ''എന്ന പഠനം ശ്രദ്ധേയമാണ്. (ഈ പഠനം ഷെയറാ ബാനോ കേസിൽ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു) .

ഇതിൽ പഠനവിധേയമാക്കിയ 75 ദാറുൽ ഖദാ കളിൽ പരാതിക്കാരിൽ 70 % സ്ത്രീകളായിരുന്നു.അതിൽ തന്നെ 12 ദാറുൽ ഖദാ കളിൽ 90 % പരാതിക്കാരും സ്ത്രീകൾ ആയിരുന്നു. പുരുഷന്മാരായ പരാതിക്കാരിൽ ഭൂരിപക്ഷവും വൈവാഹികാവകാശങ്ങൾ പുനഃ സ്ഥാപിച്ചു കിട്ടാനാണ് ഇവയെ സമീപിച്ചതെങ്കിൽ സ്ത്രീകൾ  ഖുലാ എന്ന വിവാഹമോചനം നേടാനാണ് ദാറുൽ ഖദാകളെ സമീപിച്ചത്. ഇതിൽ 73 ദാറുൽ ഖദാകൾ മുത്തലാഖ് വഴി വിവാഹമോചനം നടത്താൻ പുരുഷൻന്മാരെ അനുവദിക്കുനിന്നില്ല .വിശ്വലോചൻ മദൻ  vs യൂണിയൻ ഓഫ് ഇന്ത്യ (2014)കേസിൽ വൈവാഹിക തർക്കങ്ങൾ പരിഹരിക്കാനുള്ള ബദൽ സംവിധാനമായി ദാറുൽ ഖദാ കളെ അംഗീകരിച്ചിട്ടുണ്ട്.

 കോടതി വഴിയുള്ള വിവാഹമോചനം ചെലവേറിയതും കാലതാമസം വരുത്തുന്നതുമാണ് .ഭാര്യയോ ഭർത്താവോ ഏകപക്ഷീയമായി വിവാഹമോചനം നടത്തുന്നത് ആശാസ്യമല്ല.ആകയാൽ തലാഖ്, ഖുലാ,ഫസ്ഖ് ,മുബാറത്ത് തുടങ്ങിയ വിവാഹമോചനങ്ങൾ ദാറുൽ ഖദാ മുഖേനയാക്കുക എന്നത് സ്വാഗതാർഹമായ നിർദേശമാണ്. 1961 - പാകിസ്ഥാനിൽ പാസ്സാക്കിയ മുസ്ലിം ഫാമിലി ലോ ഓർഡിനൻസ് പ്രകാരം  ഓരോ തലാഖിൻറെയും  നിയമ സാധുത പരിശോധിക്കാനും ക്രമീകരിക്കാനും ഒരു യൂണിയൻ കൗൺസിലിനെ ചുമതലപ്പെടുത്തുന്നുണ്ട്. തലാഖ് ഉദ്ദേശിക്കുന്ന ഭർത്താവ് അക്കാര്യം രേഖാമൂലം കൗൺസിലിനെ അറിയിക്കണം. ഈ കൗൺസിൽ വിവാഹ ബന്ധം നിലനിര്ത്താനുള്ള അനുരഞ്ജന സാദ്ധ്യതകൾ ആരായും . അത് അസാധ്യമെന്നു ഉറപ്പായാൽ മാത്രമേ വിവാഹമോചനം അനുവദിക്കൂ. എന്നാൽ മുസ്ലിം വുമൺ (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാര്യേജ്) ഓർഡിനൻസ് ഇത്തരത്തിലുള്ള സാദ്ധ്യതകൾ ഒന്നും തന്നെ ആരായുന്നില്ല. അതിനാൽ തന്നെ വഞ്ചനാത്മകമായ ഉദ്ദേശ്യത്തോടുകൂടി തിടുക്കത്തിൽ സൃഷ്ടിച്ച ബിൽ എന്നാവും ഇത് വിലയിരുത്തപ്പെടുക. 

ശബരിമലയുടെ അലയൊലികൾ

 1951-ൽ ബോംബെ ഹൈ കോടതി ,സ്റ്റേറ്റ് ഓഫ് ബോംബെ vs. നരസു അപ്പ മാലി കേസിൽ ,വ്യക്തിനിയമങ്ങൾ ,മതാചാരങ്ങൾ, മതവിശ്വാസങ്ങൾ എന്നിവ ഭരണഘടനയുടെ മൗലികാവകാശങ്ങളുടെ പരിധിക്ക് പുറത്താണ് എന്നും ആകയാൽ മതാചാരങ്ങടെയും വ്യക്തി നിയമങ്ങളുടെയും നിയമസാധുത മൗലികാവകാശങ്ങളുടെ  അടിസ്ഥാനത്തിൽ പരിശോധിക്കാനാവില്ല എന്നും വിധിച്ചിരുന്നു. എന്നാൽ ശബരിമല കേസിന്റ്റെ വിധിന്യായത്തിൽ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് മേൽ പറഞ്ഞ വിധിയെ അസാധുവാക്കിയിരിക്കുന്നു.ഇതോടെ ഇന്ത്യയിലെ വ്യക്തിനിയമങ്ങളും നിയമബഹുസ്വരതയും തന്നെ അസ്തിത്വ ഭീഷണിയിലായിരിക്കുകയാണ്. 

 ലോ കമ്മീഷൻ ഓഫ് ഇന്ത്യ അതിന്റ്റെ അടുത്ത കാലത്ത് സമർപ്പിച്ച കുടുംബ നിയമങ്ങളെ സംബന്ധിച്ച റിപ്പോർട്ടിൽ ഇന്ത്യയിൽ ഏക സിവിൽ കോഡ് പ്രായോഗികമല്ലെന്ന് പ്രസ്താവിച്ചിരുന്നു.എന്നാൽ വ്യക്തി നിയമങ്ങളിൽ ലിംഗ സമത്വത്തിന്റ്റെ അടിസ്ഥാനത്തിൽ സാരമായ ഭേതഗതികൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ ലോ കമ്മീഷൻ അഭിപ്രായപ്പെട്ടു. ഗവണ്മെനെറ്റും ജുഡീഷ്യറിയും  വ്യക്തി നിയമങ്ങളിൽ കാര്യമായ കൈകടത്തലുകൾക്ക് തുടക്കം കുറിച്ചിരിക്കുന്നു. ഷെയറാ ബാനു കേസിലെ സുപ്രീം കോടതി വിധിയും കേന്ദ്ര സർക്കാർ തിരക്കിട്ടു കൊണ്ടുവന്ന മുത്തലാഖ് ഓർഡിനൻസും ഈ പ്രക്രിയയുടെ തുടക്കം മാത്രമാണ്.

 ഭരണഘടന ജനങ്ങളും സ്റ്റേറ്റും തമ്മിലുള്ള ഒരു സാമൂഹ്യകാരർ ആണ്. ഈ കരാർ പ്രകാരം ജനങ്ങൾക്ക് നൽകിയിട്ടുള്ളതാണ് മൗലികാവകാശങ്ങൾ. ഈ മൗലികാവകാശങ്ങളെ മാനിക്കാൻ സർക്കാരിനും ജുഡിഷ്യറിക്കും ബാധ്യതയുണ്ട്. അനുച്ഛേദം 25 പ്രകാരമുള്ള മതവിശ്വാസത്തിനുള്ള അവകാശം , അനുച്ഛേദം 29 അനുസരിച്ചുള്ള സാംസകാരിക അവകാശങ്ങൾ എന്നിവയെ നീർവീര്യമാക്കുന്നതാണ് വ്യക്തി നിയമങ്ങളിലേക്കുള്ള  കൈയേറ്റങ്ങൾ. മാത്രമല്ല വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിൽ നിയമരംഗത്തും ബഹുസ്വരത നിലനിര്ത്തുകയെന്നതാണ് സാമാന്യമായ യുക്തിയും അഭിലഷണീയമായ നയവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter