വിശ്വാസിക്ക് കമ്യൂണിസ്റ്റാവാന്‍ പറ്റില്ല: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി
വിശ്വാസിക്ക് കമ്യൂണിസറ്റുകാരനാകാന്‍ കഴിയുമോ എന്ന ചര്‍ച്ച പലയിടങ്ങളിലും സജീവമായി നിലനില്‍ക്കുമ്പോഴാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതില്‍ തങ്ങളുടെ നിലപാട് ഒരിക്കല്‍കൂടു തുറന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കമ്യൂണിസ്റ്റുകാരന് മതവിശ്വാസിയായി ശേഷിക്കാന്‍ കഴിയില്ല എന്നാണ് അവര്‍ പുറത്തുവിട്ട തീരുമാനത്തിന്റെ ചുരുക്കം.
മതവിശ്വാസങ്ങള്‍ പൂര്‍ണമായും കൈയൊഴിഞ്ഞ് നിരീശ്വരവാദിയാവണമെന്നും അല്ലാത്ത പക്ഷം ശിക്ഷാനടപടി നേരിടാന്‍ തയ്യാറാവണമെന്നുമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ അനുയായികളോട് ഈയിടെ ആവശ്യപ്പെട്ടിരിക്കുന്നത്. 'പാര്‍ട്ടി അംഗങ്ങള്‍ക്ക് ഒരു തരത്തിലുള്ള മതവിശ്വാസവും പാടില്ല. എല്ലാ അംഗങ്ങള്‍ക്കുമുള്ള അന്ത്യശാസനയാണിത്.' പാര്‍ട്ടിയുടെ ഔദ്യോഗിക മാസികയിലെഴുതിയ ലേഖനത്തില്‍ ചൈനയുടെ മതകാര്യ വകുപ്പ് മേധാവി വാംഗ് സോനാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിരീശ്വരവാദത്തെയാണ് പിന്തുണക്കുന്നതെങ്കിലും ചൈനയുടെ ഭരണഘടന മതപരമായ വിശ്വാസങ്ങള്‍ പിന്തുടരാന്‍ പൗരന്മാര്‍ക്ക് അവകാശം നല്‍കിയിരുന്നു. ബുദ്ദിസം, ഇസ്‌ലാം, താവോയിസം, ക്രിസ്ത്യാനിറ്റി തുടങ്ങിയ വിശ്വാസങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതാണ്.
എന്നാല്‍ പുതിയ പ്രഖ്യാപനം കമ്യൂണിസ്റ്റ് അനുയായികളായ വിവിധ മതവിശ്വാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മതപരമായ ചടങ്ങുകളിലും മതസംഘടനകളിലും സജീവമായ അംഗങ്ങളെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കണമെന്ന നിലപാടിലാണ് ഇപ്പോള്‍ പാര്‍ട്ടിയുള്ളത്. പാര്‍ട്ടി അംഗങ്ങള്‍ മാര്‍ക്‌സിയന്‍ നിരീശ്വരവാദത്തെയാണ് പിന്തുടരേണ്ടത്. മതങ്ങള്‍ക്ക് പകരം അവര്‍ പാര്‍ട്ടി നയങ്ങളെയും നിയമങ്ങളും വിശ്വസിക്കുകയു നെഞ്ചേറ്റുകയും വേണം. വാംഗ് സോന്‍ പറയുന്നു.
മുസ്‌ലിംകള്‍ക്കെതിരെ കടുത്ത നിയമം നിലവിലുള്ള ചൈനയില്‍ പുതിയ പ്രഖ്യാപനം മറ്റു മതങ്ങളെയും ത്രിശംഖുവിലാക്കിയിരിക്കുന്നു. മതങ്ങളെ കൈവെടിയുക; അല്ലെങ്കില്‍ നടപടി നേരിടുക എന്നാണ് ആഹ്വാനം ഉണ്ടായിരിക്കുന്നത്.
വര്‍ധിച്ചുവരുന്ന മതവിശ്വാസം പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചുതുടങ്ങിയതിനാലാണ് തങ്ങളുടെ പഴയ നിയമത്തെ രാജ്യം ഒരിക്കല്‍കൂടി പൊടിതട്ടി ശക്തിപ്പെടുത്തിയത് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. മതവിശ്വാസം വളരുക വഴി ബൗധികവാദം എന്ന തങ്ങളുടെ അടിസ്ഥാന അജണ്ടക്ക് മങ്ങലേല്‍ക്കുകയാണ്.
അടിസ്ഥാനപരമായും, ചൈനയുടെ ഈയൊരു പ്രഖ്യാപനം ചൈനയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഒരു കമ്യൂണിസ്റ്റുകാരന് മതവിശ്വാസിയാവാന്‍ പറ്റില്ല എന്നുതന്നെയാണ് കമ്യൂണിസ്റ്റ് ഫണ്ടമെന്റലിസ്റ്റുകള്‍ എന്നും വിശ്വസിച്ചിട്ടുള്ളത്. അവരത് ഇടക്കിടെ വിളിച്ചുപറയുകയും ചെയ്യുന്നുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ പേര് പറഞ്ഞ് ആളുകളെ കൂട്ടുന്നതിന്റെ പുകമറയില്‍ മാത്രമാണ് വിവിധ മതക്കാര്‍ ഇന്നും അതിലേക്ക് ചേക്കേറുന്നത്. അടിസ്ഥാനപരമായും കമ്യൂണിസം നിരീശ്വരവാദത്തെത്തന്നെയാണ് പ്രതിനിധീകരിക്കുന്നത്.
Leave A Comment