കലാപ ബാധിത പ്രദേശങ്ങളില്‍  സന്ദര്‍ശനം നടത്തി  വിരമിച്ച സുപ്രീംകോടതി ജഡ്‍ജിമാര്‍
ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർക്ക് നേരെ സംഘ് പരിവാർ അക്രമികൾ കലാപം അഴിച്ച് വിട്ട ദില്ലിയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ വിരമിച്ച സുപ്രീംകോടതി ജഡ്‍ജിമാര്‍ സന്ദര്‍ശനം നടത്തി. ജസ്റ്റിസ് കുര്യന്‍ ജോസഫ്, എകെ പട്‍നായിക്, വിക്രം ജിത്ത് സെന്‍ എന്നിവരാണ് കലാപമേഖലകളില്‍ സന്ദര്‍ശനം നടത്തിയത്. കലാപത്തിലുണ്ടായ നാശനഷ്‍ടങ്ങള്‍ നേരില്‍ കണ്ട മുൻ ജഡ്‍ജിമാര്‍ പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. രാജ്യതലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തി മൂന്ന് ദിവസത്തോളം നീണ്ടു നിന്ന കലാപത്തില്‍ 53 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 40 ൽ താഴെ മാത്രമായിരുന്നു കലാപമവസാനിക്കുമ്പോൾ ഔദ്യോഗികമായ മരണനിരക്കെങ്കിൽ കലാപം അവസാനിച്ച്‌ ദിവസങ്ങള്‍ക്ക് ശേഷവും അഴുക്കുചാലുകളില്‍ നിന്നും മറ്റുമായി മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ മരണ നിരക്ക് 53 ലെത്തിയിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter