ഇസ്രയേലി ജയിലുകളിലെ ഫലസ്ഥീനി തടവുകാരുടെ നിരാഹാര സമരം 29ാം ദിവസത്തിലേക്ക്

 

ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന 1800 ഓളം ഫലസ്ഥീന്‍ തടവുകാര്‍ തുടരുന്ന നിരാഹാരം 29ാം ദിവസത്തിലേക്ക് കടന്നു. മനുഷ്യാവാകാശങ്ങളടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാണ് ഫലസ്ഥീനി തടവുകാര്‍  ഉന്നയിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 17 ജയില്‍ ദിനത്തില്‍ ഫതഹ് നേതാവ് മര്‍വാന്‍ ബര്‍ഗൂഥിയാണ് സമരത്തിന് നേതൃത്തം നല്‍കിയത്. ജയിലധികൃതരുടെ മൃഗീയമായ സമീപനത്തിന് അന്ത്യം കണ്ട് സ്വാതന്ത്ര്യം നല്‍കിയാല്‍ മാത്രമേ നിരാഹാരത്തില്‍ നിന്ന് പിന്മാറൂ എന്നാണ് സമരക്കാരുടെ നിലപാട്. ഏകദേശം 6,500 പേര്‍ ഇസ്രയേലി ജയിലുകളില്‍ ഫലസ്ഥീന്‍ തടവുകാരായി കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter