ഭീകരാക്രമണ പദ്ധതി: മഹാരാഷ്ട്രയിൽ സനാതൻ സൻസ്ത പ്രവർത്തകർക്കെതിരെ കുറ്റം ചുമത്തി
- Web desk
- Sep 6, 2019 - 04:32
- Updated: Sep 6, 2019 - 04:46
മുംബൈ: മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ സ്ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തുകയും സ്ഫോടക വസ്തുക്കള്‍ ശേഖരിക്കുകയും ചെയ്ത കേസില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ‘സനതാന്‍ സന്‍സ്ത’യുമായി ബന്ധമുള്ള 12 പേര്‍ക്കെതിരെ കുറ്റം ചുമത്തി. യു.എ.പി.എയിലെ ഏഴോളം വകുപ്പുകള്‍ പ്രകാരം ഭീകരവാദം, ഗൂഢാലോചന, ഭീകരവാദ ക്യാമ്പ് നടത്തല്‍, ഭീകരവാദ പ്രവര്‍ത്തനത്തിന് ആളെ ചേര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പ്രത്യേക ജഡ്ജി ഡി.ഇ. കൊത്താലികര്‍ ചുമത്തിയത്. കുറ്റം ചുമത്തുമ്പോള്‍ 11 പ്രതികള്‍ കോടതിയിലുണ്ടായിരുന്നു.
പ്രതികളിലൊരാൾ ഗൗരി ലങ്കേഷ് കൊലക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന അമോല്‍ കാലെയാണ്. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇയാൾ ഹാജരായത്. ഡോ. നരേന്ദ്ര ദാഭോല്കര് കൊലക്കേസ് പ്രതി ശരദ് കലസ്കര്‍, വൈഭവ് റാവുത്ത്, സുധാന്വ ഗൊണ്ഡേക്കര്‍, ശ്രീകാന്ത് പങ്കാര്‍കര്‍, അവിനാഷ് പവാര്‍, ലീലാധര്‍ ലോധി, വാസുദേവ് സൂര്യവംശി, സുജിത് രംഗസ്വാമി, ഭരത് കുര്‍നെ, അമിത് ബഡി, ഗണേഷ് മിസ്കിന് എന്നിവരാണ് മറ്റ് പ്രതികള്‍.
രഹസ്യവിവരത്തെ തുടര്‍ന്ന് മഹാരാഷ്ട്ര എ.ടി.എസ് വൈഭവ് റാവുത്തിന്റെ തതാമസസ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് വന്‍ തോതില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ശരദ് കലസ്കറുടെ അറസ്റ്റോടെ ദാഭോല്കര് കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുണ്ടായി. അറസ്റ്റിലായവര്‍ക്ക് സനാതന്‍ സന്‍സ്തയുമായി ബന്ധമുണ്ടെന്നാണ് എ.ടിഎസിന്റെ കണ്ടെത്തൽ. മധ്യപ്രദേശിൽ ഒരാഴ്ച മുമ്പ് മുമ്പ് പാകിസ്ഥാൻ ചാര സംഘടനക്ക് ഇന്ത്യൻ രഹസ്യങ്ങൾ ചോർത്തിക്കൊടുത്തതിൻറെ പേരിൽ സംഘപരിവാറുകാർ അറസ്റ്റിലായതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലും സംഘപരിവാറിന്റെ മുഖം മൂടി അഴിഞ്ഞ് വീണത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment