അഴിമതിക്കെതിരെ പ്രതിഷേധവുമായി ടുനീഷ്യന്‍ ജനത
അഴിമതിക്കെതിരെ ടുനീഷ്യന്‍ ജനതയുടെ പ്രതിഷേധം തുടരുന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് രാജ്യത്ത് നടപ്പിലാക്കാനുദ്ധേശിക്കുന്ന സാമ്പത്തിക പുന സംഘടന ബില്ലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. അന്താരാഷ്ട്ര ആംനസ്റ്റി പോലും കുറ്റക്കാരായി കണ്ടെത്തിയ ബിസ്സിനസ്സ്‌കാരെ രക്ഷിക്കാനുള്ള ശ്രമത്തിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം തുടരുന്നത്.
പ്രതിഷേധത്തില്‍ പ്രതിപക്ഷ നേതാക്കളായ ഹമ്മ ഹമ്മാമി (പോപ്പുലര്‍ ഫ്രണ്ട് നേതാവ്), മുന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ മുസ്തഫ ബിന്‍ ജാഫര്‍, പീപ്പിള്‍സ് മൂവ് മെന്റ് പാര്‍ട്ടി നേതാവ് സുബൈര്‍ അല്‍ മഗാസി തുടങ്ങിയവര്‍ നേതൃനിരയില്‍ തന്നെ സമരം തുടരുകയാണ്. രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന പ്രതിപക്ഷം അഴിമതിയെ പിഴുതെറിയുകയാനാണ് ഉദ്ധേശിക്കുന്നതെന്നും അതാണ് സമരത്തിന്റെ ലക്ഷ്യമെന്നും നേതാക്കള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.