കൊവിഡ് നിയന്ത്രണാതീതം: ഇസ്രായേലിൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ രാജിക്കായി പ്രതിഷേധം ശക്തം
തെൽഅവീവ്: കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിമർശനമുയർത്തി ഇസ്രായേലിൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ രാജിക്കായി പ്രതിഷേധം ശക്തം. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധക്കാർ. ഇസ്രായേലിൻ കൊറോണവൈറസ് തോത് സർവകാല റെക്കോർഡിൽ എത്തിയതോടെയാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായത്. 'വിപ്ലവം', 'ഇവിടെ നിന്ന് പുറത്തു പോകൂ' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രതിഷേധക്കാർ ഇസ്രായേലിന്റെ വെളുപ്പും കലർന്ന പതാകയും ഉയർത്തിക്കാട്ടി.

'നിങ്ങളെക്കൊണ്ട് മതിയായി' എന്നർഥം വരുന്ന ഹീബ്രു പോസ്റ്ററുമുണ്ടായിരുന്നു പ്രതിഷേധക്കാരുടെ കൈവശം. ഇസ്രായേലിലെ വിവിധ ഭാഗങ്ങളിൽ രാജി ആവശ്യപ്പെട്ട് ചെറു സംഘങ്ങളും പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നുണ്ട്. ഇസ്രായേലിൽ നിലവിൽ 26,000 പേർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ഇതിൽ ആയിരം പേർ മരണമടയുകയും ചെയ്തിട്ടുണ്ട്.

പ്രതിഷേധം പൊതുവെ സമാധാനപരമാണെങ്കിലും ചിലയിടങ്ങളിൽ സമരക്കാർ പോലീസുമായി ഏറ്റുമുട്ടിയിട്ടുണ്ട്. അതേസമയം താൻ രാജിവെക്കുമെന്നും പ്രതിഷേധം നടത്തുന്നവർ ഇടതുപക്ഷക്കാരോ അരാജത്വം സൃഷ്ടിക്കുന്നവരോ ആണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അഴിമതിയുടെ പേരിൽ നെതന്യാഹു വിചാരണ നേരിടുന്നുണ്ട്. ഈ കേസ് മൂലം കഴിഞ്ഞ മാസങ്ങളിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടന്നിരുന്നു. കൊവിഡ് കൂടി കടന്നു വന്നതോടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter