അല്‍-അഖ്‌സയിലെ ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഇന്ത്യോനേഷ്യ

 

മുസ് ലിംകള്‍ പ്രവേശിക്കുന്നതിനെതിരെ ഇസ്രയേല്‍ ഏര്‍പ്പെടുത്തുന്ന  നിയന്ത്രണങ്ങള്‍ക്കെതിരെയും ഫലസ്തീനെ അനുകൂലിച്ചും പ്രകടനവുമായി ഇന്ത്യോനേഷ്യന്‍ ജനത.
ഇസ്രയേല്‍ പട്ടാളക്കാരുടെ ബുള്ളറ്റിന്നിരയായി അല്‍-അഖ്‌സ മസ്ജിദിലെ പ്രധാന പണ്ഡിതന്‍ ശൈഖ് അക്രമ സബരിക്ക് പരിക്കേറ്റതിനെ ഇന്ത്യോനേഷ്യയിലെ ഭരണകൂടം അപലപിച്ചു.
അല്‍ അഖ്‌സയിലെ നിലവിലെ അവസ്ഥയെ കുറിച്ച് ഭരണകൂടം ഉത്കണ്ഠാകുലരാണെന്ന് ഇന്ത്യോനേഷ്യയിലെ വിദേശകാര്യ മന്ത്രാലയ വ്യക്താവ് നാസര്‍ പ്രസ്സ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.
അല്‍ അഖ്‌സ മസ്ജിദിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഇസ്രയേല്‍ ഭരണകൂടത്തിന്മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ ഒ.ഐ.സി(ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോര്‍പ്പറേഷന്‍) യോട്  ഇന്ത്യോനേഷ്യ ആവശ്യപ്പെട്ടു.
ഇന്ത്യോനേഷ്യന്‍ വിദേശകാര്യമന്ത്രി റെറ്റ്‌നോ മര്‍സൂദി ജോര്‍ദാന്‍ വിദേശകാര്യമന്ത്രി അയ്മന്‍ സഫാദിയുമായി ജറൂസലമിലെ പുതിയ വികസനങ്ങളെ കുറിച്ച് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter