ജാമിഅ മില്ലിയ്യയുടെ ന്വൂനപക്ഷ പദവി എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
ജാമിയ മില്ലിയ്യ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ന്വൂനപക്ഷ പദവി എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടരുന്നുവെന്ന റിപ്പോര്‍ട്ട്.
നേരത്തെ ഇത് സംബന്ധമായി ഡല്‍ഹി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കേന്ദ്രസര്‍ക്കാര്‍ മാനവവിഭവ ശേഷി മന്ത്രാലയം പുതിയ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ വിഷയത്തില്‍ ദേശീയ ന്വൂനപക്ഷ കമ്മീഷന്റെ നിലപാടിനെ പിന്തുണക്കുന്ന സമീപനമായിരുന്നു ഇത്രയും കാലം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.
ജാമിയ മില്ലിയ്യ ന്വൂനപക്ഷ സ്ഥാപനമല്ലെന്നും അതിനാല്‍ ന്വൂനപക്ഷ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള നിയമങ്ങള്‍ ബാധകമാകുകയില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി മാനവ വിഭവശേഷി വകുപ്പ് മന്ത്രി സൃമിതി ഇറാനിക്ക് നല്‍കിയ നിയമോപദേശം നല്‍കിയിരുന്നു.
ഈ നിയമോപദേശം ആധാരമാക്കിയാണ് സത്യവാങ്ങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്താന്‍ ഉദ്ധേശിക്കുന്നത്.