സിറിയയിലേക്ക് സൈനിക നീക്കവുമായി തുര്‍ക്കി

 

വടക്കന്‍ സിറിയയില്‍ പുതിയ സൈനിക നീക്കം നടത്തുമെന്ന് തുര്‍ക്കി.യു.എസ് പിന്തുണയുള്ള കുര്‍ദുകള്‍ക്കെതിരെ ദിവസങ്ങള്‍ക്കുള്ളില്‍ ആക്രമണം നടത്തുമെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.

വിമത തീവ്രവാദികള്‍ക്കെതിരെയുള്ള ഓപറേഷന്‍ യൂഫ്രട്ടീസിന്റെ വടക്കന്‍ പ്രദേശത്ത് നിന്ന് ആരംഭിക്കും. യു.എസ് സൈന്യം തങ്ങളുടെ ലക്ഷ്യമല്ല, ഈ രാഷ്ട്രീയ നീക്കം പരിഹാരത്തിനുള്ള വഴികള്‍ തുറക്കുമെന്ന അദ്ധേഹം പറഞ്ഞു.കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ സ്വയം ഭരണത്തിനായി മൂന്ന് പതിറ്റാണ്ടായി ശ്രമം നടത്തുന്നു. 
സിറിയയിലെ കുര്‍ദുകള്‍ക്ക് ശക്തിപകരുന്നതിനെ തടയലാണ് ഉര്‍ദുഗാന്‍ ലക്ഷീകരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter