അനറബിയുടെ പിന്നിലെ നിസ്കാരം

(സൂഫീ കഥ - 25)

ഹബീബുൽ അജ്മിക്ക് അറബി ശരിയാംവിധം ഉച്ചരിക്കാനറിയില്ലായിരുന്നു. അദ്ദേഹം അറബി അടിത്തറയുള്ളവനായിരുന്നില്ല. പക്ഷേ, ഹസനുൽ ബസ്വരിയുടെ ശിഷ്യത്വത്തിലൂടെ ആത്മീയമായി വളരെ ഉന്നത പദവിയിലെത്തി. ഹബീബുൽ അജ്മിക്ക് ധാരാളം കറാമതുകളുണ്ടായിട്ടുണ്ട്.

ഒരു ദിവസം രാത്രി. ഇശാ നിസ്കാരത്തിന്‍റെ സമയം. ഹസൻ എന്നവർ ഹബീബിന്‍റെ കൂടാരത്തിന്‍റെ വാതിലനടുത്തെത്തി. ഹബീബ് നിസ്കരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഹസൻ കൂടാരത്തിലേക്ക് കയറിയിരുന്നു. പക്ഷേ, ഹബീബിനെ തുടർന്ന് നിസ്കരിക്കാൻ കൂട്ടാക്കിയില്ല. കാരണം ഹബീബിന്‍റെ ഖുർആൻ പാരായണത്തിൽ അക്ഷര ശുദ്ധിയുണ്ടായിരുന്നില്ല.

കുറച്ച് കഴിഞ്ഞ് ഹസൻ കിടന്നുറങ്ങിയപ്പോൾ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ അല്ലാഹുവാണ് വന്നിരിക്കുന്നത്. ഹസൻ അല്ലാഹുവിനോട് ചോദിച്ചു: “എന്‍റെ ആരാധ്യനായ അല്ലാഹുവേ, നിന്‍റെ തൃപ്തി എവിടെ നിന്ന് കിട്ടും?”

അല്ലാഹു: “നിന്‍റെയടുത്ത് നമ്മുടെ തൃപ്തി വന്നിരുന്നു. പക്ഷേ, നിനക്ക് അതിന്‍റെ വില മനസ്സിലായില്ല.”

ഹസൻ: “അല്ലാഹുവേ, നീ ഉന്നതൻ തന്നെ. അത് ഏതാണ് സന്ദർഭം പടച്ചവനേ?”

അല്ലാഹു: “ഇന്നലെ നീ ഹബീബിന്‍റെ പിറകിൽ നിസ്കരിച്ചിരുന്നുവെങ്കിൽ, അവന്‍റെ നല്ല മനസ്സ് കണ്ടിട്ട്, അവന്‍റെ ഉച്ചാരണത്തിലെ പിഴവിനെ അവഗണിച്ചിരുന്നുവെങ്കിൽ നിന്നെ നാം തൃപ്തിപ്പെടുമായിരുന്നല്ലോ.”

kashf - 297

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter